26 April 2024, Friday

Related news

April 25, 2024
April 25, 2024
April 25, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 20, 2024
April 20, 2024

മമതബാനര്‍ജി ആദിവാസി വിരുദ്ധയെന്ന് ബിജെപി; ബംഗാളില്‍ ഉടനീളം പോസ്റ്ററുകള്‍

Janayugom Webdesk
July 17, 2022 4:21 pm

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ പോസ്റ്ററുകള്‍ സ്ഥാപിച്ച് ബിജെപി മമത ആദിവാസി വിരുദ്ധയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ബംഗാളിലെ ബിജെപി ഘടകം സംസ്ഥാനത്തുടനീളം പോസ്റ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്.തിങ്കളാഴ്ച പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിയുടെ നീക്കം എന്നതും ശ്രദ്ധേയമാണ്.‘ആദിവാസി ജന്‍— ജാതി സമ്പ്രദായ് കേ വിരോധി മമതാ എന്നാണ് പോസ്റ്ററില്‍ ഹിന്ദിയില്‍ എഴുതിയിരിക്കുന്നത്.

ആദിവാസി ഗോത്ര വിഭാഗത്തില്‍ നിന്നുള്ള നര്‍ത്തകര്‍ക്കൊപ്പം മമത നില്‍ക്കുന്നതിന്റെ ചിത്രം പോസ്റ്ററില്‍ കാണാം. നര്‍ത്തകര്‍ ഗ്ലൗസ് ധരിച്ചിരിക്കുന്നതും മമത ഇവരുടെ കൈ കോര്‍ത്ത് പിടിക്കുന്നതുമായ ചിത്രമാണിത്.പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്‍ഡിഎയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിനൊപ്പം നില്‍ക്കുന്ന ചിത്രവും പോസ്റ്ററിലുണ്ട്. ആദിവാസി- ദളിത് വിഭാഗത്തില്‍ പെട്ടയാളാണ് ദ്രൗപദി മുര്‍മുനേരത്തെ ബംഗാളിലെ അലിപുര്‍ദ്വാര്‍ ജില്ലയില്‍ നടന്ന ഒരു പരിപാടിക്കിടെ, ജനജാതീയ ഗോത്രവിഭാഗത്തില്‍ പെട്ട നര്‍ത്തകരായ സ്ത്രീകളോട് കയ്യില്‍ ഗ്ലൗസ് ധരിക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നിര്‍ബന്ധിച്ചതായി ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.

നര്‍ത്തകരുടെ കൈപിടിച്ച് ഫോട്ടോക്ക് പോസ് ചെയ്യുന്നതിന് മുന്നോടിയായാണ് മമത ഇക്കാര്യം ആവശ്യപ്പെട്ടതെന്നായിരുന്നു ആരോപണം.ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറും ഒഡീഷ മുന്‍ മന്ത്രിയുമാണ് എന്‍ഡിഎയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മു. ജൂലൈ 21നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുക.

Eng­lish Sum­ma­ry: BJP says Mama­ta Baner­jee is anti-trib­al; Posters across Bengal

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.