24 January 2026, Saturday

Related news

January 23, 2026
January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026

നേതാവിനെ എംപിയാക്കിയതിന് ഉപകാരസ്മരണയായി വോട്ടര്‍മാര്‍ക്ക് മദ്യം വിളമ്പി ബിജെപി

Janayugom Webdesk
ബംഗളൂരു
July 8, 2024 6:40 pm

നേതാവിനെ എംപിയാക്കിയതിന്റെ ഉപകാരസ്മരണയ്ക്കായി വോട്ടര്‍മാര്‍ക്ക് മദ്യംവിളമ്പി അണികള്‍. ബിജെപി നേതാവും മുന്‍ മന്ത്രിയുമായ കെ സുധാകറിനെ കര്‍ണാടക എംപിയായി വിജയിപ്പിച്ചതിന്റെ നന്ദി സൂചകമായാണ് അണികള്‍ വോട്ട് ചെയ്തവര്‍ക്ക് പരസ്യമായി മദ്യവിതരണം നടത്തിയത്. ബംഗളൂരുവിലെ നിലമംഗലയിൽവച്ചായിരുന്നു വിജയാഘോഷം. 

മദ്യം വാങ്ങാനായി നില്‍ക്കുന്നവരുടെ നീണ്ട നിരയും സുരക്ഷയൊരുക്കുന്ന പൊലീസുകാരുടെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ട്രക്കുകളിൽകൊണ്ടുവന്ന മദ്യക്കുപ്പികൾ ശേഖരിക്കാൻ സ്ഥലത്ത് ആളുകളുടെ നീണ്ട ക്യൂവാണുണ്ടായിരുന്നത്. 

എന്നാൽ താൻ അറിയാതെയാണ് അണികള്‍ മദ്യം വിളമ്പിയതെന്നാണ് സുധാകറിന്റെ പ്രതികരണം. സംഭവത്തിൽ ബിജെപിയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചിക്കബല്ലാപ്പൂർ മണ്ഡലത്തിൽ നിന്ന് ഒന്നരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ സുധാകർ കോൺഗ്രസ് സ്ഥാനാർത്ഥി എം എസ് രക്ഷാ രാമയ്യയെ പരാജയപ്പെടുത്തിയത്.

Eng­lish Sum­ma­ry: BJP served alco­hol to vot­ers as a token of appre­ci­a­tion for mak­ing the leader an MP

You may also like this vdeo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.