23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

ബിജെപിസംസ്ഥാന ശിബിരം; ഗ്രൂപ്പ്പോര്, നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനം

Janayugom Webdesk
July 17, 2022 1:39 pm

സംസ്ഥാാന ബിജെപി ഘടകത്തിലെ ഗ്രൂപ്പിസം പാര്‍ട്ടിയുടെ വളര്‍ച്ചക്ക് വിഘാതമായി നില്‍ക്കുന്നതായി മൂന്നുദിവസമായി നടക്കുന്ന സംസ്ഥാനകൗണ്‍സില്‍ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.ബിജെപി കേന്ദ്ര നേതൃത്വം ശക്തമായ താക്കീത് നൽകിയിട്ടും സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പിസത്തിന് ഒരു മാറ്റവുമില്ല. കൂടുതൽ വീര്യത്തോടെ മുന്നോട്ടു പോകുകയാണ്.സംസ്ഥാന ബിജെപി സംസ്ഥാന ഘടകത്തില്‍ നിലനിന്നിരുന്ന മുരളീധരൻ‑കൃഷ്ണദാസ് ഗ്രൂപ്പ് പോര് പുതിയ രീതയിലായിരിക്കുകയാണ്. കഴിഞ്ഞ തവണ യു‍‍ഡിഎഫിൻറെ സഹായത്താൽ നേമത്ത് അക്കൗണ്ട് തുറക്കാൻ ബിജെപിക്ക് കഴിഞ്ഞിരുന്നു.

ഇത്തവണ ഒരുസീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ല. രാജ്യത്താകമാനം കോൺഗ്രസിന വിലക്കെടുത്ത് ബിജെപി അക്കൗണ്ടുകൾ തുറക്കുന്നു. കേരളത്തിലും നിരവധി ബിജെപി ആഭിമുഖ്യമുളള കോൺഗ്രസ് നേതാക്കൾ ഉളളതിനാൽ സംസ്ഥാനത്തും അത്തരമൊരു നീക്കു പോക്കിന് കേന്ദ്ര നേതൃ്കം തയ്യാറായേ്കകും. കേരളത്തിലെ എൽഡിഎഫിൻറെ ശക്തമായി രാഷട്രീയ അടിത്തറയും, ബിജെപിയുടെ വർഗീയതയെ ചെറുക്കുവാനുള്ള നിലപാടുകളും ഉള്ളതിനാൽ നിലം തൊടാനാകില്ലെന്നു ബിജെപി കേന്ദ്ര നേൃത്വം മനസിലാക്കി. എന്നാൽ കോൺഗ്രസിൻറെ മൃദുഹിന്ദുത്വ നിലപാടുകൾ അവർക്ക് ഒരു പരിധിവരെ മുതലാക്കമെന്നു കണക്കു കൂട്ടുന്നുണ്ട്.പാർടിയുടെ വളർച്ചയ്‌ക്ക്‌ പ്രധാന തടസം ഗ്രൂപ്പിസമാണെന്ന്‌ ബിജെപി സംസ്ഥാന പഠനശിബിരത്തിൽ വിമർശം. ചിലർ സ്വന്തം താൽപ്പര്യമനുസരിച്ച്‌ പാർടിയിൽ സ്വാധീനമുറപ്പിക്കുന്നതിനാൽ അണികളെ ഒപ്പം നിർത്താനാകുന്നില്ല.

അഹല്യ ക്യാമ്പസിൽ മൂന്ന്‌ ദിവസമായി നടക്കുന്ന ബിജെപി സംസ്ഥാന പഠന ശിബിരത്തിലാണ്‌ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശം ഉയർന്നത്‌.ദളിതരെയും ക്രൈസ്‌തവരെയും ആദിവാസികളെയും ഒപ്പം നിർത്താനുള്ള നീക്കം വിജയിച്ചില്ല. ഗ്രൂപ്പിസവും അഴിമതിയും തളർത്തി. ആർത്തിമൂത്ത നേതാക്കൾ തലവേദനയാണ്‌. ഈ സാഹചര്യത്തിൽ അടുത്ത പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നേട്ടം പ്രതീക്ഷിക്കണ്ടെന്ന്‌ സംഘടനാറിപ്പോർട്ടിൽ പറയുന്നു. പാർടിക്ക്‌ വോട്ട്‌ വിഹിതം കുറയുകയാണ്‌. ലോക്‌സഭ തെരഞ്ഞെടുപ്പോടെ കോൺഗ്രസ്‌ തകരും. എന്നാൽ, അത്‌ മുതലാക്കാൻ കേരളത്തിലെ നേതൃത്വത്തിന്‌ ത്രാണിയില്ല.അടുത്ത പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ അവകാശം സ്ഥാപിക്കാനുള്ള ബിജെപി ശ്രമം ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നു തിരുവനന്തപുരത്തിന്റെ വികസന മുന്നേറ്റത്തിന്‌ വഴിത്തിരിവാകുന്ന വൻ പദ്ധതികളെല്ലാം അട്ടിമറിച്ചത്‌ സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിയും ബിജെപി നേതാക്കളുമാണെന്ന തെളിവുകൾതന്നെ കാരണം. 

നേമം റെയിൽവേ കോച്ചിങ്‌ ടെർമിനൽ പദ്ധതിയാണ്‌ കേരളത്തിൽനിന്ന്‌ ഒരു കേന്ദ്ര സഹമന്ത്രിയുണ്ടായിട്ടും ഉപേക്ഷിക്കപ്പെട്ടത്‌.10 വർഷത്തിനിടെ നടന്ന എല്ലാ തെരഞ്ഞെടുപ്പിലും ബിജെപി രാഷ്ട്രീയ പ്രചാരണത്തിന്‌ ഉപയോഗിച്ചിരുന്ന പദ്ധതിയാണിത്‌. ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ്‌ കേന്ദ്രം ഇത്‌ വേണ്ടന്നുവച്ചത്‌. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക്‌ കേന്ദ്ര സർക്കാർ കൈമാറിയപ്പോഴും ബിജെപിക്കാർ കൈയടിച്ചു. ജനങ്ങൾ സർക്കാരിന്‌ നൽകിയ വസ്‌തുവകകളിൽ സ്ഥാപിച്ച വിമാനത്താവളം പൊതുമേഖലയിൽ നിലനിർത്താൻ സംസ്ഥാന സർക്കാർ ശ്രമിച്ചപ്പോൾ നടത്തിപ്പ്‌ അവകാശം സംസ്ഥാനത്തിന്‌ നൽകരുതെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ നിലപാട്‌.

ദേശീയ ടെക്‌സ്‌റ്റൈൽസ്‌ മന്ത്രാലയത്തിന്‌ കീഴിലുള്ള തിരുമലയിലുള്ള വിജയ്‌മോഹിനി മിൽ സ്വകാര്യ കുത്തകകൾക്ക്‌ വിൽക്കാനുള്ള നീക്കം ജനങ്ങളും തൊഴിലാളികളും ചെറുത്തതോടെ ആ മഹത്തായ സ്ഥാപനം കേന്ദ്ര സർക്കാർ അടച്ചു പൂട്ടി. രാജ്യത്തെ പ്രധാന സ്ഥാപനങ്ങളിലൊന്നായ ഹിന്ദുസ്ഥാൻ ലാറ്റക്‌സ്‌ (എച്ച്‌എൽഎൽ) വിൽക്കാനുള്ള കേന്ദ്ര നീക്കം ജീവനക്കാർ ഒറ്റക്കെട്ടായി ചെറുക്കുന്നതുകൊണ്ടുമാത്രമാണ്‌ വിൽപ്പന ഇതുവരെ നടത്താൻ കഴിയാത്തത്‌. ഈ സാഹചര്യത്തിലാണ്‌ സംസ്ഥാന സർക്കാരിന്റെ നിശ്‌ചയദാർഢ്യത്തിൽ പൂർത്തിയാകുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നേട്ടം തട്ടിയെടുക്കാൻ കേന്ദ്രമന്ത്രിയെ ഇറക്കി ബിജെപി പ്രചാരണം നടത്തുന്നത്‌. 

ബിജെപി നേതൃത്വത്തിന്‍റെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ നടത്തുന്ന തെറ്റായ പ്രചരണങ്ങള്‍ക്ക് അണികള്‍ക്കിടയില്‍ വലിയ പിന്തുണ ലഭിക്കുന്നില്ല. പലരും ചോദ്യം ചെയ്യുന്നു. ആലപ്പുഴജില്ലിയില്‍ ബിജെപി ഭരണത്തിലിരുന്ന പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് നേതൃത്വത്തിനെതിരേ അംഗം രംഗത്തു വന്നതും അടുത്തിടെയാണ്. ബിജെപി ഭരണത്തിലിരുന്ന ജില്ലയിലെ അഞ്ചു പഞ്ചായത്തുകളും അവര്‍ക്ക് നഷ്ടമായി

Eng­lish Sumam­ry: BJP state camp; Crit­i­cism of group war­fare and leadership

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.