18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

ഉത്തരാഖണ്ഡിൽ ബിജെപിക്ക് വീണ്ടും തലവേദന; മന്ത്രി ഹരക് സിംഗ് റാവത്ത് രാജിവയ്ക്കുന്നു

Janayugom Webdesk
ഡെറാഡൂണ്‍
December 26, 2021 2:02 pm

അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രിമാരെ മാറ്റി,മാറ്റി ബിജെപി പരീക്ഷിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡ്. ഇപ്പോള്‍ പാര്‍ട്ടിക്ക് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ് മന്ത്രി ഹരക് സിംഗ് റാവത്ത്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തരാഖണ്ഡില്‍ ബി. ജെ .പിക്ക് കനത്ത തിരിച്ചടിയുണ്ടാക്കി, ഉത്തരാഖണ്ഡ് കാബിനറ്റ് മന്ത്രി ഹരക് സിംഗ് റാവത്ത് രാജി ഭീഷണി മുഴക്കിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വനം, പരിസ്ഥിതി, തൊഴില്‍, തൊഴില്‍ വകുപ്പുകള്‍ വഹിക്കുന്ന റാവത്ത് വെള്ളിയാഴ്ച മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതായി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. റാവത്തിന്റെ മണ്ഡലമായ കോട്ദ്വാറിലെ നിര്‍മ്മിക്കാനിരിക്കുന്ന മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം ആരോപിച്ചാണ് അദ്ദേഹം യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്.

അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തരാഖണ്ഡ്. ഇതു ബിജെപി നേതൃത്വത്തെയും ഏറെ ആശങ്കയിലാക്കിയിട്ടുണ്ട്.

ഇത്തവണ ഏത് വിധേനയും അധികാരം നിലനിര്‍ത്താന്‍ എന്‍ ഡി എ പദ്ധതിയിടുമ്പോള്‍ മറു പദ്ധതികളുമായി കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളും സജീവമാണ്. കോണ്‍ഗ്രസും ബി ജെ പിയും മാറി മാറി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തരാഖണ്ഡ് .എന്നാല്‍ സംസ്ഥാനത്ത് ഇത്തവണ പതിവ് തെറ്റും എന്നാണ് ബി ജെ പിയുടെ അവകാശവാദം. എന്തു വിലകൊടുത്തും തങ്ങള്‍ അധികാരം നിലനിര്‍ത്തുമെന്ന് നേതൃത്വം പറയുന്നത്. ബിജെപിയുടെ ആത്മവിശ്വാസം ഇത്ര ഉയരത്തില്‍ നില്‍ക്കുമ്പോഴും പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഉത്തരാഖണ്ഡില്‍ നിന്നും പുറത്തുവരുന്നത്.

അതേസമയം, തന്റെ മണ്ഡലത്തില്‍ മെഡിക്കല്‍ കോളേജിന് അനുമതി നല്‍കുന്നതില്‍ കാലതാമസം വരുത്തിയതില്‍ റാവത്ത് രോഷം പ്രകടിപ്പിച്ചിരുന്നു, റാവത്ത് രാജി ഭീഷണി മുഴക്കിയിരുന്നെങ്കിലും അദ്ദേഹത്തില്‍ നിന്ന് രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വക്താവ് സുബോധ് ഉനിയാല്‍ പറഞ്ഞു. അതേസമയം, തന്റെ മണ്ഡലത്തില്‍ മെഡിക്കല്‍ കോളേജ് നിര്‍മിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് റാവത്ത് നേരത്തെ പറഞ്ഞിരുന്നു.

2017ല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന റാവത്ത് കോട്ദ്വാര്‍ നിയമസഭാ സീറ്റില്‍ നിന്ന് വിജയിച്ചാണ് നിയമസഭയിലേക്ക് എത്തിയത്. ബി ജെ പിയില്‍ നിന്നും മന്ത്രിസഭയില്‍ നിന്നും ഭീഷണി മുഴക്കിയ റാവത്ത് ഒടുവില്‍ കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. അധികാരം ഏത് വിധേനയും തിരിച്ചുപിടിക്കുക എന്ന കോണ്‍ഗ്രസിന്റെ ലക്ഷ്യത്തിന് ഇത് കരുത്ത് പകര്‍ന്നേക്കും

റാവത്ത് 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഗര്‍വാലില്‍ മത്സരിച്ചിരുന്നു. നേരത്തെ , 1990 കളില്‍ ഉത്തര്‍പ്രദേശിലെ കല്യാണ് സിംഗ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. അതേസമയം, റാവത്തിന്റെ രാജി ഭീഷണി ബിജെപിയെ സംബന്ധിച്ച് തലവേദനയായിരിക്കുകയാണ്. പുഷ്‌കര്‍ സിംഗ് ദമി അടക്കം മൂന്ന് മുഖ്യമന്ത്രിമാരെയാണ് ഇത്തവണ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പരീക്ഷിച്ചത്. ത്രിവേന്ദ്ര സിംഗ് റാവത്ത്, തിരത് സിംഗ് റാവത്ത് എന്നിവരെ നേരത്തെ മുഖ്യമന്ത്രി സ്ഥാനങ്ങളില്‍ നിന്ന് മാറ്റിയിരുന്നു. ഇപ്പോള്‍ ഉയരുന്ന രാജി ഭീഷണി ഏത് വിധേനയും ചെറുക്കാനാണ് ബിജെപി ശ്രമിക്കുക.

Eng­lish Sum­ma­ry: BJP suf­fers anoth­er headache in Uttarak­hand: Min­is­ter Harak Singh Rawat resigns
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.