19 December 2024, Thursday
KSFE Galaxy Chits Banner 2

ബിജെപിയുടെ ശ്രമം സമാധാന അന്തരീക്ഷം തകര്‍ക്കാന്‍: കാനം രാജേന്ദ്രന്‍

Janayugom Webdesk
തിരുവനന്തപുരം
August 28, 2022 7:38 pm

സിപിഐ(എം) ജില്ലാ കമ്മിറ്റി ഓഫീസും ജില്ലാ സെക്രട്ടറിയുടെ വസതിയും ആക്രമിച്ച് തിരുവനന്തപുരത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വഞ്ചിയൂരിൽ എൽഡിഎഫ് വികസന ജാഥയ്ക്കിടയിൽ വനിതാ കൗൺസിലറെ കടന്നുപിടിക്കാൻ ശ്രമിച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. പാർട്ടി ഓഫീസുകൾ ആരുടേതായാലും അക്രമിക്കുന്നതിനെ സിപിഐ അനുകൂലിക്കുന്നില്ല. പാർട്ടി ഓഫീസ് ആക്രമിച്ചും ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം നടത്തിയും തലസ്ഥാനത്ത് നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകർക്കാനുള്ള ഗൂഢനീക്കത്തിനെതിരെ ശക്തമായ പൊതുജനവികാരം ഉയർന്നുവരണമെന്ന് കാനം പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

Eng­lish Sum­ma­ry: BJP’s attempt to destroy peace­ful atmos­phere: Kanam Rajendran

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.