21 May 2024, Tuesday

Related news

May 18, 2024
May 17, 2024
May 16, 2024
May 14, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 11, 2024
May 11, 2024

ബിജെപിയുടെ മലകയറ്റം ഓർമ്മപെടുത്തിയത് യൂദാസിനെ: എഐവൈഎഫ്

Janayugom Webdesk
കാലടി
April 7, 2023 9:09 pm

ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ എൻ രാധാകൃഷണൻ മൈനോരിറ്റി മോർച്ചയുടെ നേതൃത്വത്തിൽ മല കയറുമെന്ന ക്യാമ്പയിൻ പൂർത്തികരിക്കാതെ മടങ്ങിയത് വിശ്വസി സമൂഹത്തോടുള്ള വെല്ലുവിളിയെന്ന് എ ഐ വൈ എഫ് മണ്ഡലം പ്രസിഡൻ്റ് നികേഷ് കുമാർ.മലയാറ്റൂർ മല കയറുന്നത് ക്രിസ്തിയ വിശ്വാസികൾ മാത്രമല്ല. നാനാജാതി മതസ്ഥരാണ് മലയാറ്റൂർ സന്ദർശിക്കുന്നതും മല കയറുന്നതും.

ലക്ഷകണക്കിന് വിശ്വാസികൾ ക്രസ്തുവിൻ്റെ പീഢാനുഭത്തേയും കുരിശു മരണത്തെയും അനുസ്മരിച്ചു കൊണ്ട് മല ചവിട്ടുമ്പോൾ ക്രിസ്തീയ സമൂഹത്തെ ഒപ്പം നിർത്താൻ നടത്തിയ നാടകമാണെന്ന് വിശ്വാസികൾ തിരിച്ചറിയണം.ഒന്നാം സ്ഥലം സന്ദർശിച്ച് മടങ്ങിയതിലൂടെ ക്രിസ്തുവിനെ ഒറ്റുകൊടുത്ത യൂദാസിനെയാണ് എ എൻ രാധാകൃഷ്ണൻ ഓർമ്മ പെടുത്തിയത്.

ഇത്തരം കപട വിശ്വാസികളെ ജനങ്ങൾ തിരിച്ചറിയണം. എ.എൻ രാധാക്രഷണനെ സ്വീകരിക്കാനെത്തിയവർ നിരാശയോടെ മടങ്ങിയ ന്യൂനപക്ഷ മോർച്ചയും ബിജെപിയെ തിരിച്ചറിയണം.വിശ്വാസികളെ മുൻനിർത്തി ബി.ജെ.പി ഉയർത്തുന്ന വർഗീയ രാഷ്ട്രിയം ശബരിമലയിലൂടെ കേരള സമൂഹം തിരിച്ചറിഞ്ഞതാണ്.കേരളമെന്ന മലകയറാൻ ബിജെപിക്ക് കഴിയില്ലെന്നതിന്റെ തെളിവാണ് ഇന്ന് കണ്ടത്.മലയാറ്റൂർ മലകയറൽ നാടകത്തിൻ്റെ അണിയറ പ്രവർത്തകരായ ന്യൂനപക്ഷ മോർച്ചക്കാരും,ബിജെപി നേതൃത്വവും വിശ്വാസികളോടും പൊതു സമൂഹത്തോടും മാപ്പു പറയണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.

Eng­lish Summary;BJP’s moun­tain climb­ing remind­ed Judas: AIYF
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.