21 December 2024, Saturday
KSFE Galaxy Chits Banner 2

ഐഎൻഎസ് രൺവീറിലെ പൊട്ടിത്തെറി; കാരണം ഫ്രിയോൺ വാതകച്ചോർച്ച

Janayugom Webdesk
മുംബൈ
January 19, 2022 2:59 pm

നാവികസേനാ യുദ്ധക്കപ്പലായ ഐഎൻഎസ് രൺവീറിലെ പൊട്ടിത്തെറിയിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. പൊട്ടിത്തെറി ആയുധങ്ങൾ കൊണ്ടോ യുദ്ധസാമഗ്രികൾ കൊണ്ടോ അല്ല. കപ്പലിലെ ആളൊഴിഞ്ഞ എസി കമ്പാർട്ട്മെന്റിലാണ് പൊട്ടിത്തെറിയുണ്ടായത്.

ഫ്രിയോൺ വാതകച്ചോർച്ചയാണ് അപകടകാരണമെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കൊളാബാ പൊലീസ് അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എസി പ്ലാന്റിന്റെ മുകളിലെ മെസിലുണ്ടായിരുന്നവരാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ മൂന്ന് പേർ മരിക്കുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ കൃഷ്ണൻ കുമാർ, മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ സുരേന്ദ്ര കുമാർ, ചീഫ് പെറ്റി ഓഫീസർ എ കെ സിംഗ് എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരുടെ നില ഗുരുതരമല്ല.

eng­lish sum­ma­ry; Blast at INS Ran­veer; Because of the Fre­on gas leak

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.