24 January 2026, Saturday

Related news

January 23, 2026
January 21, 2026
January 21, 2026
January 18, 2026
January 11, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026

മധ്യപ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി; സിന്ധ്യ‑തോമര്‍ വടംവലി ശക്തം

Janayugom Webdesk
ന്യൂഡല്‍ഹി
August 25, 2023 7:54 pm

നിയമസഭ തെരഞ്ഞടുപ്പ് അടുത്തിരിക്കേ മധ്യപ്രദേശ് ബിജെപിയില്‍ കലഹം മൂര്‍ച്ഛിച്ചു. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് മറ്റുള്ളവരെ കടത്തിവെട്ടി മുന്നേറാമെന്ന ബിജെപി തന്ത്രം തുടക്കത്തിലേ പാളുന്ന കാഴ്ചയാണ് സംസ്ഥാനത്തുള്ളത്.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 39 സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടികയിലെ 12 സീറ്റുകളില്‍ വിമത ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ഗ്വാളിയോറില്‍ നടന്ന യോഗത്തില്‍ വിമതര്‍ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വാളോങ്ങിയെങ്കിലും പഴയപടി തുടരുകയാണ്. 2018ലെ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിക്ക് അധികാരം നഷ്ടമായത് 38 സീറ്റുകളുടെ കുറവിലായിരുന്നു.

പുറത്തിറക്കിയ പട്ടികയില്‍ 12 പേര്‍ പുതുമുഖങ്ങളാണ്. കഴിഞ്ഞതവണ പരാജയപ്പെട്ട 60 പേര്‍ക്ക് ഇത്തവണ സീറ്റ് നിഷേധിച്ചിട്ടുണ്ട്. സീറ്റ് ലഭിക്കാത്തവരും അനുയായികളും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ത്തുന്ന വെല്ലുവിളിയാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്നത്.

ബിജെപി ദേശീയ സെക്രട്ടറി ഓംപ്രകാശ് ധ്രുവ അടക്കമുള്ളവരാണ് വിമതശബ്ദമുയര്‍ത്തിയത്. മുന്‍മുഖ്യമന്ത്രി ദിഗ് വിജയ് സിങ്ങിന്റെ സഹോദരന്‍ ലക്ഷ്മണ്‍ സിങ്, മംമ്ത മീന എന്നിവരും അമര്‍ഷം പരസ്യമാക്കിയിട്ടുണ്ട്. മഹാരാജ്പൂര്‍, സാഗര്‍, ജാബുവ, ലാന്‍ഹി, സബല്‍ഗര്‍, സോണ്‍കച്ച് എന്നീ മണ്ഡലങ്ങളിലും വിമതര്‍ രംഗത്തുണ്ട്.

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ നരേന്ദ്ര സിങ് തോമറും കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള അസ്വാരസ്യവും പുറത്ത് വന്നു. തങ്ങളുടെ അനുയായികള്‍ക്ക് സീറ്റ് ലഭിക്കാത്തില്‍ ഇരുവരം പരസ്പരം പോര്‍വിളി മുഴക്കിയിരിക്കുകയാണ്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും തെരഞ്ഞടുപ്പിന് മുമ്പ് എല്ലാ വിഷയങ്ങളും പരിഹരിക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ഭഗവന്‍ദാസ് സബാനി പറഞ്ഞു.

Eng­lish sum­ma­ry; Blast in Mad­hya Pradesh BJP; The Scindia-Tomar tug-of-war is strong

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.