22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 4, 2024
November 22, 2024
July 25, 2024
July 8, 2024
June 14, 2024
June 11, 2024
May 19, 2024
May 2, 2024
April 3, 2024
March 26, 2024

രണ്ടര മാസം മുമ്പ് സൗദിയിൽ മരിച്ച ആളുടെ മൃതദേഹം നവയുഗത്തിന്റെ ഇടപെടലിൽ നാട്ടിലേക്ക്

Janayugom Webdesk
ദമ്മാം
December 7, 2021 9:07 am

രണ്ടര മാസം മുമ്പ് സൗദിയിൽ മരിച്ച ആളുടെ മൃതദേഹം നവയുഗത്തിന്റ ഇടപെടലിൽ നാട്ടിലേക്ക്. രണ്ടര വർഷം മുമ്പ് സൗദിയിലെത്തിയ കൊല്ലം നിലമേൽ കാഞ്ഞിരംവിള സ്വദേശി രാജുവാണ് മരിച്ചത്. സെപ്റ്റംബർ 16ന് ഹൃദയാഘാതത്തെ തുടർന്ന് താമസ സ്ഥലത്ത് രാജുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്പോൺസർ സഹായിക്കാതിരുന്നതിനാൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. നാട്ടിലുള്ള സി പി ഐ പ്രവർത്തകർ മുഖേന ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട നവയുഗത്തിന്റെ കേന്ദ്ര കമ്മിറ്റി അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ ഷാജി മതിലകവും സനു മഠത്തിലും മറ്റുള്ളവരുടെ സഹകരണത്തോടെ നടത്തിയ ഇടപെടലാണ് മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് വഴി തുറന്നത്. സിന്ധ്യയാണ് രാജുവിന്റെ ഭാര്യ. മകൻ നവനീത്.
eng­lish sum­ma­ry; body of a man who died two and a half months ago in Sau­di Ara­bia is being repa­tri­at­ed by the help of Navayugom
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.