1 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

December 27, 2024
October 14, 2024
September 25, 2024
September 4, 2024
January 4, 2024
April 3, 2023
November 27, 2022
September 23, 2022
July 2, 2022
July 1, 2022

എകെജി സെന്ററിന് നേരെ ബോംബേറ്

Janayugom Webdesk
July 1, 2022 12:31 am

തിരുവനന്തപുരത്ത് സിപിഐ(എം) സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എ കെ ജി സെന്ററിനു നേരെ ബോംബേറ്. എ കെ ജി സെന്ററിന്റെ ഗേറ്റിന് മുന്നിലേക്കാണ് ബോംബാക്രമണുണ്ടായത്. രാത്രി 11.30നാണ് ആക്രമണമുണ്ടായത്. വലിയ ശബ്ദത്തോടെയാണ് ബോംബ് പൊട്ടിയതെന്ന് സിപിഐ (എം) കേന്ദ്രകമ്മറ്റി അംഗം ഇപി ജയരാജന്‍ പറഞ്ഞു. പോളിറ്റ് ബ്യൂറോ മെമ്പര്‍ എ വിജയരാഘവന്‍, പി കെ ശ്രീമതി, എം സ്വരാജ് എന്നിവരും ശബ്ദം കേട്ട് ഓഫീസിലെത്തി.

നാടന്‍ ബോംബാണ് എറിഞ്ഞത് എന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഇക്കാര്യം വ്യക്തമായി പറയാന്‍ കൂടുതല്‍ പരിശോധന വേണമെന്നും അതിനായി അവശിഷ്ടങ്ങള്‍ ഫോറന്‍സിക് വിഭാഗം ശേഖരിച്ചതായും പൊലീസ് കമ്മിഷണര്‍ പറഞ്ഞു.

എകെജി സെന്ററിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്ന ഗെയിറ്റിലെ തൂണിലേക്കാണ് ബോംബെറിഞ്ഞത്. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരാനിരിക്കെയാണ് സംഭവം. ബോംബെറിഞ്ഞതിൽ പ്രതിഷേധിച്ച് രാത്രിതന്നെ നഗരത്തില്‍ ഡിവൈഎഫ്ഐ പ്രകടനം നടത്തി.

എ കെ ജി സെന്ററിന്‌ നേരെ രാഷ്‌ട്രീയ എതിരാളികളുടെ അതിക്രമം ഇത്‌ മൂന്നാംതവണയാണ്. കോൺഗ്രസ്‌ നേരിട്ടായിരുന്നു ആദ്യ അക്രമം. യുഡിഎഫ് ഭരണകാലത്ത് കോൺഗ്രസ്‌ പൊലീസിനെ ഉപയോഗിച്ചും അതിക്രമമുണ്ടാക്കി. 1983 ഒക്‌ടോബറിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ്‌ യോഗം നടക്കുന്നതിനിടെയാണ്‌ കോൺഗ്രസ്‌ പ്രവർത്തകർ എ കെ ജി സെന്റർ ആക്രമിച്ചത്‌. എംഎൽഎ ക്വാർട്ടേഴ്‌സിൽനിന്ന്‌ പ്രകടനമായെത്തിയ കോൺഗ്രസ്‌ പ്രവർത്തകരായിരുന്നു അന്ന്‌ ബോംബെറിഞ്ഞത്‌.

1991​​​ൽ എ കെ ജി സെന്ററിന്‌ മുന്നിൽ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചത്‌ പൊലീസായിരുന്നു. പാർട്ടി നേതാക്കളെല്ലാം സെന്ററിനുള്ളിലുള്ളപ്പോൾ പൊലീസ്‌ എ കെ ജി സെന്ററിന്‌ നേരെ വെടിയുതിർക്കുകയായിരുന്നു. അക്രമത്തെ തള്ളിപ്പറയാൻ പോലും അന്നും കോൺഗ്രസ്‌ നേതൃത്വം തയാറായില്ല. 1983ലെ ആക്രമണത്തെ അനുസ്‌മരിപ്പിക്കുന്ന രീതിയിലാണ്‌ കഴിഞ്ഞ രാത്രി വീണ്ടും ആക്രമണം നടന്നിരിക്കുന്നതെന്ന് സിപിഐ(എം) നേതാക്കള്‍ പറയുന്നു.

Eng­lish summary:Bomb attack against akg center

TOP NEWS

January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.