
കോഴിക്കോട് കലക്ടറേറ്റിൽ ബോംബ് ഭീഷണി സന്ദേശം. കലക്ടറുടെ ഔദ്യോഗിക ഇ‑മെയിലിലാണ് ഭീഷണി എത്തിയത്. തുടർന്ന് കലക്ട്രേറ്റിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഒരു മണിക്കൂറോളം പരിശോധന നടത്തിയിട്ടും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. കലക്ട്രേറ്റിൽ വച്ച ഐ ഇ ഡി ബോംബ് ഒരു മണിക്ക് പൊട്ടും എന്നാണ് ഇ‑മെയിലിൽ ഉണ്ടായിരുന്നത്.
വ്യാപകമായ പരിശോധനക്ക് ശേഷം വ്യാജഭീഷണിയാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം, ഓഫീസിന്റെ പ്രവർത്തനം സാധാരണ ഗതിയിൽ പുനരാരംഭിച്ചു. ഇടുക്കിയിലും ബോംബ് ഭീഷണി റിപ്പോർട്ട് ചെയ്തിരുന്നു. മുട്ടം കോടതിയിലും ഇടുക്കിയിലെ മറ്റു കോടതികളിലുമാണ് ഭീഷണിയുണ്ടായത്. മുട്ടം കോടതിയിൽ മുമ്പും ഭീഷണി സന്ദേശം വന്നിട്ടുണ്ട്. കളക്ടർ ഓഫിസ്, മുല്ലപ്പെരിയാർ ഡാം എന്നിവിടങ്ങളിലും ബോംബ് വെച്ചിട്ടുണ്ടെന്നും മുട്ടം കോടതിയിലേക്ക് വന്ന സന്ദേശത്തിലുണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.