March 26, 2023 Sunday

Related news

March 11, 2023
March 3, 2023
February 24, 2023
February 23, 2023
February 23, 2023
February 22, 2023
February 9, 2023
January 19, 2023
January 8, 2023
January 7, 2023

സ്കൂളിന് ബോംബ് ഭീഷണി: വിദ്യാര്‍ത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

Janayugom Webdesk
ബംഗളൂരു
January 6, 2023 5:33 pm

കര്‍ണാടകയിലെ ബംഗളൂരുവില്‍ സ്കൂളിന് ബോംബ് ഭീഷണി. രാജാജിനഗറിലെ നാഷണൽ പബ്ലിക് സ്‌കൂളിനാണ് ബോംബ് ഭീഷണി സന്ദേശം അയച്ചത്. ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം അയച്ചത്. ഇതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. പൊലീസും ബോംബ് നിർവീര്യ സേനയും സ്നിഫർ ഡോഗ് സ്ക്വാഡും സ്കൂളിലെത്തി പരിശോധന നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാം സുരക്ഷിതമാണെന്നും വെസ്റ്റ് ഡിവിഷൻ ഡിസിപി ലക്ഷ്മൺ നിമ്പർഗി പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Eng­lish Sum­ma­ry: Bomb threat to school: Stu­dents evac­u­at­ed to safe place

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.