14 May 2024, Tuesday

ലെന നോർബർട്ട് ഫ്രാൻസ് ലോക ജിംനാസെഡിലേക്ക്

Janayugom Webdesk
കൊല്ലം
March 27, 2022 6:45 pm

ബോക്സിംഗ് റിംഗിൽ ഇടിമുഴക്കമായി കൊല്ലത്ത് നിന്ന് ഒരു കായിക വിസ്മയം കൂടി. ഇരവിപുരം സ്വദേശിയായ പത്താം ക്ലാസുകാരി ലെന നോർബെർട്ടാണ് മെയ് മാസം ഫ്രാൻസിൽ നടക്കുന്ന സ്കൂൾതല ലോക ജിംനസെഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഭുവനേശ്വറിൽ നടന്ന ക്വാളിഫയിംഗ് മത്സരങ്ങളിലെ മിന്നൽ പ്രകടനമാണ് കൊല്ലം സ്പോർട്സ് കൗൺസിലിന്റെ മിടുക്കി താരത്തെ രാജ്യാന്തര തലത്തിലേക്ക് ഉയർത്തിയത്. 75 കിലോ വിഭാഗത്തിൽ സ്ഥിരതയുള്ള മികച്ച പ്രകടനം കാഴ്ചവച്ചാണ് മുന്നേറ്റം. കേരളത്തിൽ നിന്ന് ബോക്സിംഗിൽ ഇന്ത്യൻ ടീമിലേക്ക് ഉയർന്ന ഏക കായിക പ്രതിഭയാണ് ലെന. മുമ്പ് രണ്ട് തവണ സംസ്ഥാന ചാമ്പ്യനായിട്ടുണ്ട്. ബോക്സിംഗ് കോച്ച് ബിജുലാലിന്റെ ശിക്ഷണത്തിലാണ് ലെന ഉയരങ്ങൾ കീഴടക്കുന്നത്. ഇരവിപുരം പുത്തൻ വീട്ടിൽ നോർബർട്ട് ആന്റണി-ജിജി നോർബർട്ട് ദമ്പതികളുടെ ഇളയമകളാണ്. സഹോദരൻ ജോയൽ നോർബർട്ട് ട്രിച്ചിയിൽ എഞ്ചിനീയറിംഗ് വിദ്യാർഥി. ശ്രീനാരായണ ട്രസ്റ്റ് സ്കൂളിലെ പത്താം ക്ലാസുകരിയാണ് ലെന. ലോകനിലവാരത്തിലേക്ക് ഉയർന്ന പ്രകടനം കാഴ്ചവച്ച ലെനയെ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. സ്പോർട്സ് ഹോസ്റ്റലിൽ നടന്ന ചടങ്ങിൽ സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് പൊന്നാട അണിയിച്ചു. കൗൺസിൽ ഭാരവാഹികളും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.