15 May 2024, Wednesday

Related news

May 15, 2024
May 14, 2024
May 14, 2024
May 13, 2024
May 13, 2024
May 13, 2024
May 12, 2024
May 11, 2024
May 11, 2024
May 10, 2024

സ്പീഡ് ബ്രേക്കറില്‍ നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

Janayugom Webdesk
കോ​ട്ട​യം
September 23, 2021 6:00 pm

എം സി റോഡിൽ കുറവിലങ്ങാടിന് സമീപം വാഹനാപകടം, യുവാവിന് ദാരുണാന്ത്യം.വെമ്പള്ളി പഞ്ചായത്തിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന സ്പീഡ് നിയന്ത്രണ ബ്രേക്കിൽ നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം.കോഴ കടമ്പൻചിറയിൽ റോസ്പെൻ (26) ആണ് മരിച്ചത്.

വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.എംസി റോഡിലൂടെ എത്തിയ മറ്റ് വാഹന യാത്രക്കാരൻ ഹൈവേ പോലീസ് സഹായത്തോടെ അപകടത്തിൽ പെട്ട യുവാവിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.

പ്രദേശം, സ്ഥിരം അപകട മേഖലയായതോടെ സ്പീഡ് ബ്രേക്കർ മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അധികാര കേന്ദ്രങ്ങളിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല എന്ന ആരോപണവും ശക്തമായിട്ടുണ്ട്.

Eng­lish Sum­ma­ry : Boy died in acci­dent in mc road kottayam

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.