
‘റൈവൽസ്’, ‘റൈഡേഴ്സ്’ തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തയായ ബ്രിട്ടീഷ് എഴുത്തുകാരി ജിലി കൂപ്പർ അന്തരിച്ചു. 88 വയസ്സായിരുന്നു. ജിലി കൂപ്പറിന്റെ ഏജൻസിയായ കേർട്ടിസ് ബ്രൗൺ തിങ്കളാഴ്ച പ്രസ്താവനയിലൂടെയാണ് മരണ വിവരം അറിയിച്ചത്. ഷോ ജമ്പർ റൂപർട്ട് കാംബെൽ‑ബ്ലാക്ക് പോലുള്ള ഉയർന്ന ക്ലാസ്സിലുള്ള കഥാപാത്രങ്ങളുടെ പ്രണയ സാഹസികതകൾ പ്രമേയമാക്കിയ കൂപ്പറിന്റെ നോവലുകൾ 1980കളിൽ വൻ വാണിജ്യ വിജയം നേടിയിരുന്നു. അവരുടെ പ്രശസ്ത നോവലുകളിലൊന്നായ ‘റൈവൽസ്’ 2024‑ൽ ഡിസ്നി+ സീരീസായി പുറത്തിറങ്ങിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.