22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 9, 2024
November 7, 2024
November 5, 2024
November 2, 2024
October 31, 2024
October 31, 2024
October 28, 2024
October 26, 2024
October 25, 2024

മനോദൗര്‍ബല്യമുള്ള യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ സഹോദരങ്ങള്‍ പിടിയില്‍

Janayugom Webdesk
June 22, 2022 12:28 pm

മനോദൗര്‍ബല്യമുള്ള യുവാവിനെ ക്രിക്കറ്റ് ബാറ്റിന് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരങ്ങള്‍ പൊലീസ് പിടിയില്‍. ഇന്നലെ രാത്രി 10ന് അജ്ഞാതനായ യുവാവ് ജില്ലാ ആശുപത്രിയില്‍ മരിച്ച സംഭവത്തിലെ ദുരൂഹതയാണ് നീങ്ങിയത്.പാലക്കാട് പുതുപ്പള്ളിത്തെരുവ് അബ്ബാസിന്റെ മകന്‍ അനസ് (31) ആണ് മരിച്ചത്. യുവാവിന്റെ മരണം കൊലപാതകമെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. 

ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് ദുരൂഹത നീങ്ങിയത്്. മരിച്ച അനസിനെ ഫിറോസ് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് രണ്ട് തവണയാണ് അനസിനെ ഫിറോസ് അടിച്ചത്. രണ്ടാമത്തെ അടി തലയ്ക്ക് പുറകിലായാണ് കൊണ്ടത്. അടികൊണ്ടയുടന്‍ അനസ് താഴെ വീണു. ഫിറോസിനൊപ്പം സഹോദരനും ഈ സമയത്ത് ഉണ്ടായിരുന്നു. പിന്നീട് അനസിനെ ഫിറോസ് ഓട്ടോറിക്ഷയില്‍ എടുത്ത് കയറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പാലക്കാട് വിക്ടോറിയ കോളേജിനു മുന്നില്‍ വെച്ചാണ് അനസിനെ ഫിറോസ് മര്‍ദ്ദിച്ചത്.

വാഹനാപകടത്തില്‍ പരിക്കേറ്റു എന്ന് പറഞ്ഞാണ് അനസിനെ ഫിറോസ് ജില്ലാ ആശുപത്രിയിലാക്കിയത്. എന്നാല്‍ പരിക്ക് കണ്ട് സംശയം തോന്നിയ പൊലീസ് ഫിറോസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്ത് വന്നത്. പാലക്കാട് നരികുത്തിയില്‍ സ്വദേശികളാണ് അനസിനെ ആക്രമിച്ച ഫിറോസും സഹോദരനും. ഉച്ചയോടെയാണ് അനസ് ആക്രമിക്കപ്പെട്ടത്. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനസ് രാത്രി 10ന് മരണമടഞ്ഞു.

ഇന്നലെ വിക്ടോറിയ കോളേജിന്റെ ലേഡീസ് ഹോസ്റ്റല്‍ പരിസരത്ത് അനസിനെ കണ്ടപ്പോള്‍ ഫിറോസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അനസ് തന്നെ അസഭ്യം പറയുകയും മറ്റും ചെയ്തതിന് പകരം ചോദിക്കാനാണ് ഫിറോസ് സഹോദരനൊപ്പം ബൈക്കിലെത്തിയതും ആക്രമിച്ചതും. എന്നാല്‍ അനസിന്റെ മരണകാരണം തലയ്ക്കുണ്ടായ മുറിവാണെന്ന് ഇന്നലെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ട്ം ഉച്ചയോടെ പൂര്‍ത്തിയാകും.

Eng­lish Summary:Brothers arrest­ed for beat­ing men­tal­ly ill youth to death
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.