22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 17, 2024
November 17, 2024
November 16, 2024
November 15, 2024
November 13, 2024
November 12, 2024
November 8, 2024
November 7, 2024
October 30, 2024

ബുദ്ധവിഗ്രഹം കണ്ടെത്തി; ക്ഷേത്രം പുരാവസ്തു വകുപ്പിന് കൈമാറണമെന്ന് കോടതി

Janayugom Webdesk
ചെന്നൈ
August 2, 2022 9:04 pm

സേലത്തെ ഹിന്ദുക്ഷേത്രത്തിലെ വിഗ്രഹം ബുദ്ധന്റേതാണെന്ന് കണ്ടെത്തിയതോടെ ക്ഷേത്രം ഏറ്റെടുക്കാന്‍ തമിഴ്നാട്ടിലെ പുരാവസ്തു വകുപ്പിനോട് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹിന്ദു ദൈവത്തിന്റെ പ്രതിഷ്ഠ അല്ലാത്തതിനാല്‍ ക്ഷേത്രത്തില്‍ പൂജ നടത്തേണ്ടതിന്റെ ആവശ്യകതയില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. 

തലൈവെട്ടി മുനിയപ്പന്‍ എന്ന ദൈവമായാണ് ഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ ആരാധന നടത്തിയിരുന്നത്. ബുദ്ധിസ്റ്റ് ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ പുരാവസ്തു വകുപ്പ് നടത്തിയ അന്വേഷണത്തിനാണ് ബുദ്ധ പ്രതിമയാണെന്ന് തിരിച്ചറിഞ്ഞത്. പ്രതിമ വൃത്തിയാക്കിയതിന് ശേഷം തമിഴ്നാട് പുരാവസ്തു ഗവേഷണ വിഭാഗം നടത്തിയ പരിശോധനയില്‍ ബുദ്ധ പ്രതിമയ്ക്ക് സമാനമായ അടയാളങ്ങള്‍ കണ്ടെത്തിയിരുന്നു. 

വിശദമായ പരിശോധനയിലും വിശകലനത്തിലും ക്ഷേത്രത്തിലേത് ബുദ്ധപ്രതിമയാണെന്ന് സ്ഥിരീകരിച്ചതായി പുരാവസ്തുവിഭാഗം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വര്‍ഷങ്ങളായി തലൈവെട്ടി മുനിയപ്പനായി സങ്കല്‍പ്പിച്ചാണ് ഇവിടെ ആരാധന നടത്തുന്നതെന്ന് കാണിച്ച് ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 

Eng­lish Summary:Buddha stat­ue dis­cov­ered; The court should hand over the tem­ple to the arche­ol­o­gy department
You may also like this video

TOP NEWS

November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.