ഏതാണ്ട് മൂന്നുദശകങ്ങളിലധികമായി ഞാന്‍ സര്‍ക്കാര്‍ ബജറ്റുകളെ വിശകലനം ചെയ്യാന്‍ തുടങ്ങിയിട്ട്- ഇലക്ട്രോണിക്, പ്രിന്റ് മീഡിയകളില്‍ ചെയ്തിരുന്നു. ക്രമേണ മനസിലായ ഒരു കാര്യം ബജറ്റ് തുടങ്ങിയ ഉടനെയുള്ള അപഗ്രഥനങ്ങള്‍ അപക്വമോ പക്ഷപാതപരമോ ആണ്. ബജറ്റില്‍ കണ്ടതല്ല, അതിനുള്ളിലുള്ളത്. അതിന്റെ ഫലശ്രുതിയും മറ്റൊന്നാണ്. പൊതുവായി നടത്തുന്ന ഉടന്‍ പ്രസ്താവനകള്‍, ബജറ്റിനെ ഉള്‍ക്കൊള്ളുന്നേയില്ല. പൂര്‍ണ രൂപത്തിലിറങ്ങിയ ബജറ്റിന്റെ വായന സൂക്ഷ്മമായ ഇംപാക്ടുകള്‍ കണ്ടെത്താന്‍ സഹായിക്കും.
ഇത്തവണയും കേന്ദ്ര ബജറ്റിറങ്ങിയപ്പോള്‍ ചില പൊതു പ്രസ്താവനകള്‍ ഉണ്ടായിരുന്നു. ആദായനികുതി കുറവ് ജനങ്ങളുടെ ക്രയശേഷികൂട്ടും, ചോദനം വര്‍ധിക്കും, ഉല്പാദനം വര്‍ധിക്കും. ഇങ്ങനെപോകുന്നു ഒരു വഴി. പിന്നെ ചിലര്‍ പെറുക്കിയെടുത്ത ചില മേഖല ചെലവുകള്‍, നീക്കിയിരുപ്പ് എന്നിവ ഉയര്‍ത്തിക്കാണിക്കും. ഇതില്‍ പലരും താല്‍ക്കാലിക ശരികളാണ്. ഈ നീക്കിയിരുപ്പുകളുടെയൊക്കെ വിശദമായ വിവരങ്ങള്‍ ലഭിച്ചാലേ എത്ര യുക്തിപൂര്‍വമായാണ് പ്ലാന്‍ ചെയ്തതെന്നറിയാവൂ. അതേപോലെ തന്നെയാണ് നികുതി കുറവ്, നികുതി വക റവന്യു, കമ്മി, വികസന ചെലവ് തുടങ്ങിയവയും വിലയിരുത്താന്‍.
ഈ പശ്ചാത്തലത്തില്‍ കേന്ദ്ര ബജറ്റിലെ ചില ഭാഗങ്ങളെ ഹ്രസ്വമായി മാത്രമൊന്നു നോക്കാം. നിലവിലെ നികുതിയുടെ സമ്മര്‍ദം, കുറഞ്ഞ സ്വകാര്യനിക്ഷേപം, വളര്‍ച്ചക്കുറവ് എന്നിവയുടെ പശ്ചാത്തലത്തില്‍ ആദായനികുതി ആശ്വാസം സ്വാഗതാര്‍ഹമാണ്. മൊത്തം സാമ്പത്തിക വളര്‍ച്ചയുടെ പ്രൊജക്ഷനുകള്‍, നിലവിലേര്‍പ്പെടുത്തിയ നികുതിക്കുറവിന്റെ പശ്ചാത്തലത്തില്‍ സാധ്യമാവുമോ എന്നതാണ് ഒരു പ്രധാന പ്രശ്നം. മറ്റൊന്ന് 12ലക്ഷം വരെ നികുതിയില്‍ നിന്നൊഴിവാക്കിയത് മധ്യവര്‍ഗത്തെ എത്രമാത്രം ക്രയവിക്രയശേഷിയുള്ളവരാക്കുമെന്നും അത് എത്രമാത്രം വികസനത്തിന്റെ എന്‍ജിന്‍ ആകുമെന്നുള്ളതും കണ്ടറിയണം. പൊതുവായി മൂലധന നീക്കിയിരിപ്പായി മാറാനുള്ള സാധ്യത കുറവാണ്. ഏറ്റവുമധികം ഉപഭോഗാസക്തിയുള്ള വിഭാഗമാണിവര്‍ എന്നത് പൊതുസിദ്ധാന്തമാണ്. എന്നാല്‍ നികുതി വരുമാനത്തില്‍ ഒരു ലക്ഷം കോടിയാണ് ഇതിന്റെ പരിണിതഫലം. സര്‍ക്കാരിന്റെ വികസന സംരംഭത്തില്‍ ഇത്രയും സമ്മര്‍ദം കുറവാണ്. കാരണംബജറ്റ്-കണ്ടതും-കാണാത്തതു പ്രത്യക്ഷ നികുതി വരുമാനമാണ് സര്‍ക്കാരിന് ചെലവില്ലാതെ എളുപ്പത്തില്‍ കിട്ടുന്നത്. ഇത് ഏറെക്കാലം തുടരാനാവുമോ! പൊതുനിക്ഷേപം അവശ്യ മേഖലകളില്‍ കുറഞ്ഞുവരുന്ന ഇക്കാലത്ത് അത്തരമൊരു ഇനിഷ്യേറ്റീവ് തുടരാനാവുമോ? മാത്രവുമല്ല മധ്യവര്‍ഗത്തില്‍ ഊന്നിയാല്‍ പിന്നാക്കവിഭാഗങ്ങള്‍ക്കുള്ള ചെലവുകളില്‍ കുറവ് വരുമല്ലോ.
ഉല്പാദനമേഖലയില്‍ ഇന്നുള്ള കുറവുപരിഹരിക്കാന്‍, ഈ മേഖലയില്‍ ലോക ‘ഹബ്ബ്‘ആക്കി ഇന്ത്യയെ മാറ്റുമെന്നാണ് ബജറ്റ് പറയുന്നത്. 1924–25 കാലത്ത് ഈ മേഖല ദുര്‍ബലമായിരുന്നു. ജിഡിപിയുടെ 17ശതമാനം മാത്രമാണ് ഇതില്‍ നിന്നു ലഭിച്ചത്. ഇതിനായി പണം നീക്കിവച്ചിട്ടുണ്ടെങ്കിലും ഇന്‍ഫ്രാസ്ട്രക്ചറല്‍ പോരായ്മകള്‍ എങ്ങനെ നേരിടാമെന്നതിന്റെ വിശദാംശങ്ങളില്ല.
കാര്‍ഷിക മേഖലയിലെ ഉല്പാദനക്ഷമത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം ഊന്നിയിട്ടുവെങ്കിലും കാര്‍ഷിക മേഖലയിലെ ഡിസ്റ്റമിക് വിടവുകള്‍ എങ്ങനെ പരിഹരിക്കാമെന്നതിനെയും വിപണി ഘടന എങ്ങനെ പരിഷ്കരിക്കാമെന്നതിനെക്കുറിച്ചും വേണ്ട നിര്‍ദേശങ്ങളില്ല. കാര്‍ഷിക കയറ്റുമതി വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കും വ്യക്തമായ നയം ആവിഷ്കരിച്ചിട്ടില്ല. അതായത് സമ്പദ്ഘടനയെ ആത്യന്തികമായി താങ്ങിനിര്‍ത്തുന്ന മേഖലകളില്‍ കൃത്യമായ പദ്ധതികളും നീക്കിയിരുപ്പുകളും ബജറ്റില്‍ കാണുന്നില്ല.
ഒരു ധനമന്ത്രിയുടെ ബജറ്റ് അവതരണം പൊതു പ്രസ്താവനകളടങ്ങിയ ഒരു രേഖയല്ല, ആകരുത്. പലപ്പോഴും പരസ്പവിരുദ്ധമായ സാമ്പത്തിക ലക്ഷ്യങ്ങള്‍ സമന്വയിപ്പിക്കേണ്ട ബാധ്യത ബജറ്റിനുണ്ട്. അത്തരത്തിലോരു കാര്യം ചെയ്യാന്‍ നല്ല വൈദഗ്ധ്യവും കാഴ്ചപ്പാടും ആവശ്യമാണ്. സമ്പാദ്യം കുറയ്ക്കാതെ ഉപഭോഗം കൂട്ടാനെങ്ങനെ സാധിക്കും? സ്ഥൂല സാമ്പത്തിക ഭദ്രത കുറയാതെ, എങ്ങനെ വളര്‍ച്ചനിരക്ക് കൂട്ടാനാവും? തുടങ്ങി ഒരുപാട് പ്രശ്നങ്ങള്‍ സമന്വയിപ്പിക്കേണ്ടിവരും.
ഇതിനുപുറമെയാണ് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക എന്ന ബാധ്യത. കമ്മിയും കുടവും കൂടാതിരിക്കാന്‍ ശ്രദ്ധിച്ച് മന്ത്രി സര്‍ക്കാര്‍ ചെലവുകള്‍ പലതും വെട്ടിക്കുറച്ചു. മൂലധന ചെലവുകളുടെ കാര്യത്തില്‍ വ്യക്തമായ കുറവുമുണ്ട്. കൃഷി, നഗരവികസനം, ഭക്ഷ്യ സബ്സിഡി തുടങ്ങി പലതും പിന്തള്ളപ്പെട്ടിരിക്കുന്നു. കഴിഞ്ഞ സര്‍വേ പ്രകാരം സ്വയം തൊഴില്‍ ചെയ്യുന്നവരുടെ വരുമാനത്തില്‍ വന്‍കുറവുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ വരവും ചെലവും ക്രമീകരിക്കാന്‍ ബജറ്റില്‍ നടത്തിയ ശ്രമങ്ങള്‍ കാരണം പൊതുചെലവ് വന്‍തോതില്‍ കുറച്ചിരിക്കുന്നു. ഇതിന്റെ ഫലം വികസനത്തെയും താഴ്‌ത്തലവരുമാനക്കാരെയും ബാധിക്കും. ആദായനികുതി ഇളവ് 2.8 കോടി വ്യക്തികളെ മാത്രമേ സഹായിക്കൂ എന്നാണ് കണക്ക്. അതായത് ഇന്ത്യയിലെ ശമ്പളക്കാരില്‍ 22 ശതമനത്തെ മാത്രം. ബാക്കി പേരുടെ വരുമാനം കുറയും, ജീവിതം ദുരിത പൂര്‍ണമാവും.
താഴേത്തലത്തില്‍ വരുമാനം കുറയുമ്പോള്‍ വലിയൊരു വിഭാഗത്തിന്റെ ഡിമാന്റിലുണ്ടാവുന്ന തകര്‍ച്ച സമ്പദ്ഘടനയുടെ വളര്‍ച്ചയെ വിപരീതമായി ബാധിക്കും. ആദായനികുതി ഇളവിലൂടെ ചോദനവും ക്രയവിക്രയവും ഉയര്‍ത്താന്‍ സാധിക്കുന്നതിലും എത്രയോ അധികം ചോദനത്തകര്‍ച്ച ഇവിടെയുണ്ടാകും. മധ്യവര്‍ഗത്തില്‍ മാത്രം ഉയരുന്ന ഒരു വിഷയമാണ് ധനമന്ത്രി ബജറ്റിലൂടെ മുന്നോട്ടുവച്ചത്.
ജോലിയും വരുമാനവും താഴ്ത്തലത്തില്‍ സൃഷ്ടിക്കുന്ന ബജറ്റില്‍ നിര്‍ദേശങ്ങള്‍ ഇതില്‍ കുറവാണ്. അതേപോലെ വികസന നിര്‍ദേശങ്ങള്‍ മിക്കതും നഗര കേന്ദ്രീകൃതവുമാണെന്ന് ബജറ്റിന്റെ വിശദവായന വ്യക്തമാക്കും. ആദായനികുതി കുറച്ച് ഡിമാന്റ് ജനറേറ്റ് ചെയ്യാമെന്ന വളരെ ലളിതമായ കാഴ്ചപ്പാടുമാത്രമാണ് ഇതിലുള്ളത്. അത് ക്ഷേമ പ്രവര്‍ത്തനത്തിന്റെയും മൂലധന ചെലവിനെയും ബാധിക്കും. ഫലം ഉയര്‍ന്ന വളര്‍ച്ച, തൊഴില്‍ എന്നിവയുടെ തകര്‍ച്ചയാവും. അതാണ് ഇത് ‘ഇന്നൊവേറ്റീവ്’ ബജറ്റ് അല്ലെന്ന് പറയാന്‍ കാരണം. പക്ഷെ തിരിഞ്ഞുള്ള ബജറ്റ് ചര്‍ച്ചകള്‍ക്ക് ഏറെദൂരം പോകാനാവില്ല. അവ യാഥാര്‍ത്ഥ്യബോധമുള്ളതുമാവില്ല. ബജറ്റില്‍ രാഷ്ട്രീയമുണ്ടാവും. പക്ഷെ വിശകലനത്തില്‍ രാഷ്ട്രീയം മാത്രമാവരുത്. ബജറ്റിന് മൊണാലിസയുടെ പുഞ്ചിരിപോലൊരു നിഗൂഢതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.