23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 5, 2023
April 26, 2023
March 17, 2023
March 16, 2023
March 16, 2023
March 15, 2023
February 6, 2023
January 19, 2023
January 9, 2023
January 1, 2023

ബഫർ സോൺ: ജനവാസ മേഖലകളെ ഒഴിവാക്കണം; പ്രമേയം നിയമസഭയിൽ ഐക്യകണ്ഠേനെ പാസായി

Janayugom Webdesk
July 7, 2022 1:48 pm

ബഫര്‍ സോണ്‍ വിഷയത്തില്‍ നിയമസഭയില്‍ പ്രമേയം പാസാക്കി. വനംമന്ത്രി എ കെ ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിച്ചത്‌. ഇക്കോ സെൻസിറ്റീവ്‌ സോണിൽ നിയമനിർമാണം വേണം. കേന്ദ്രം നിയമനിർമാണം നടത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു. സഭ ഐക്യകണ്‌ഠേനയാണ്‌ പ്രമേയം പാസാക്കിയത്‌.സുപ്രീം കോടതി വിധി പ്രകാരം ഒരു കി.മി ചുറ്റളവിൽ ഇക്കോ സെൻസിറ്റീവ് സോൺ നിശ്ചയിക്കണമെന്നതിൽ നിന്നും സംസ്ഥാനത്തെ ഒഴിവാക്കണം.

സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കിക്കൊണ്ട് ഇക്കോ സെൻസിറ്റീവ് സോൺ നിശ്ചയിക്കണം.

സംസ്ഥാനം ഇതിനകം സമർപ്പിച്ച നിർദേശങ്ങൾ പരിഗണിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇതിന് ആവശ്യമെന്നു കണ്ടാൽ ഉചിതമായ നിയമ നടപടികളും നിയമ നിർമ്മാണത്തിനുള്ള നടപടികളും സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാരിനോട് സഭ ഐക്യകണ്‌ഠേന അഭ്യർത്ഥിച്ചു.

Eng­lish Sum­ma­ry: Buffer Zone: Avoid pop­u­lat­ed areas; The res­o­lu­tion passed unan­i­mous­ly in the assembly

You may also like this video:

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.