16 May 2024, Thursday

Related news

May 2, 2024
January 16, 2024
December 4, 2023
December 1, 2023
November 24, 2023
September 21, 2023
August 20, 2023
August 19, 2023
July 25, 2023
February 1, 2023

പരമ്പര പിടിക്കാന്‍ ബുംറയും യുവനിരയുമിറങ്ങുന്നു

അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20 നാളെ
പരമ്പരയില്‍ 1–0ന് ഇന്ത്യ മുന്നില്‍ 
Janayugom Webdesk
ഡബ്ലിന്‍
August 19, 2023 10:31 pm

അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തിന് ഇന്ത്യ നാളെയിറങ്ങും. ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യക്ക് നാളെത്തെ കളിയില്‍ ജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാം. മാസങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ ജസ്പ്രീത് ബുംറ കഴിഞ്ഞ പന്തെടുത്ത ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി വരവറിയിച്ചിരുന്നു. തകര്‍പ്പന്‍ പ്രകടനമാണ് ബുംറ പുറത്തെടുത്തത്. രോഹിത് ശര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ അഭാവത്തില്‍ ബുംറയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. മലയാളി താരം സഞ്ജു സാംസണിനെ തന്നെ രണ്ടാം മത്സരത്തിലും വിക്കറ്റ് കീപ്പറായിറക്കിയേക്കും. അയര്‍ലന്‍ഡിന്റെ ആദ്യ മത്സരത്തിലെ പ്രകടനം നോക്കിയാല്‍ ഇ­ന്ത്യന്‍ യുവനിരയ്ക്ക് രണ്ടാം മത്സരത്തിലും വെല്ലുവിളിയുയര്‍ത്താനാണ് സാധ്യത. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റണ്‍സിനായിരുന്നു ആദ്യ മത്സരത്തില്‍ ഇ­ന്ത്യന്‍ ജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 6.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സില്‍ നില്‍ക്കേ കനത്ത മഴയെത്തി. മത്സരം പുനരാരംഭിക്കാന്‍ സാധിക്കാത്ത തരത്തില്‍ മഴ കനത്തതോടെ കളി ഉപേക്ഷിച്ച് ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. യശസ്വി ജയ്‌സ്വാള്‍ (23 പന്തില്‍ 24), തിലക് വര്‍മ (0) എന്നിവരെയാണ് ഇന്ത്യക്ക് നഷ്ടമായത്. റുതുരാജ് ഗെയ്ക്‌വാദ് (16 പന്തില്‍ 19*), സഞ്ജു സാംസണ്‍ (1*) എന്നിവര്‍ പുറത്താകാതെ നിന്നു.

Eng­lish summary;2nd T20 against Ire­land today

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.