November 28, 2023 Tuesday

Related news

November 27, 2023
November 26, 2023
November 24, 2023
November 24, 2023
November 24, 2023
November 23, 2023
November 23, 2023
November 19, 2023
November 19, 2023
November 19, 2023

2024 ടി20 ലോകകപ്പ്: മൂന്ന് വേദികള്‍ പ്രഖ്യാപിച്ചു

Janayugom Webdesk
മുംബൈ
September 21, 2023 11:55 am

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിനുള്ള യുഎസിലെ മൂന്ന് വേദികള്‍ പ്രഖ്യാപിച്ചു. ഫ്ലോറിഡ, ഡാലസ്, ന്യൂയോര്‍ക്ക് എന്നീ വേദികളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. യുഎസിലും വെസ്റ്റിൻഡീസിലുമായാണ് ലോകകപ്പ് നടക്കുന്നത്. മേജര്‍ ലീഗ് ക്രിക്കറ്റിന്റെ വരവോടെ യുഎസില്‍ ക്രിക്കറ്റിന് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഡല്ലാസിലെ ഗ്രാന്റ് പ്രൈറി, ഫ്ലോറിഡയിലെ ബോവാര്‍ഡ് കണ്‍ട്രി, ന്യൂയോര്‍ക്കിലെ നാസൗ കണ്‍ട്രി എന്നിവയാണ് വേദികളായി തിരഞ്ഞെടുത്തത്. 

2021ലാണ് ഐസിസി യുഎസിനെയും വെസ്റ്റ് ഇന്‍ഡീസിനെയും 2024 ലോകകപ്പിനുള്ള വേദിയായി പ്രഖ്യാപിച്ചത്. ന്യൂയോര്‍ക്കില്‍ 34000 പേര്‍ക്ക് ഇരിക്കാവുന്ന താല്‍ക്കാലിക സ്റ്റേഡിയം ലോകകപ്പിനായി ഒരുക്കും. മാൻഹട്ടനില്‍ നിന്നും 30 മൈല്‍ അകലെയായി 930 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ഐസൻഹോവര്‍ പാര്‍ക്കിലാണ് പുതിയ സ്റ്റേഡിയം പണി കഴിപ്പിക്കുക. 

Eng­lish Summary:2024 T20 World Cup: Three venues announced
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.