15 November 2025, Saturday

Related news

November 6, 2025
November 5, 2025
November 4, 2025
November 3, 2025
November 1, 2025
October 31, 2025
October 24, 2025
October 24, 2025
October 24, 2025
October 23, 2025

കോഴിക്കോട് കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

Janayugom Webdesk
കോഴിക്കോട്
January 13, 2024 9:02 am

കോഴിക്കോട് തിരുവമ്പാടി പുന്നയ്ക്കലില്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പുന്നയ്ക്കല്‍ സ്വദേശി അഗസ്റ്റിന്‍ ജോസഫിന്റേതാണ് മൃതദേഹം എന്നാണ് വിവരം. തിരുവമ്പാടി പുന്നയ്ക്കല്‍ ചപ്പാത്ത് റോഡിലാണ് സംഭവം. ഇന്നലെ രാത്രി 12 മണിയോടെയാണ് ഇതുവഴി യാത്ര ചെയ്ത ബൈക്ക് യാത്രികനാണ് കാര്‍ കത്തിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ് തൊട്ടടുത്ത തോട്ടില്‍ നിന്നടക്കം വെള്ളമൊഴിച്ച് തീ അണയ്ക്കുകയായിരുന്നു. ഈ സമയം ആയപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിയിരുന്നു. കാറിന്റെ നമ്പറും ആര്‍സി ഓണറെയും പരിശോധിച്ചപ്പോള്‍ പുന്നയ്ക്കല്‍ സ്വദേശി അഗസ്റ്റിനാണെന്ന് വ്യക്തമായി. മരിച്ചത് ഇയാള്‍ തന്നെയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Eng­lish Sum­ma­ry: Burnt body inside car in kozhikode
You may also like this video

Kerala State - Students Savings Scheme

TOP NEWS

November 15, 2025
November 15, 2025
November 14, 2025
November 14, 2025
November 14, 2025
November 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.