23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 10, 2024
November 26, 2024
November 24, 2024
November 13, 2024
November 12, 2024
November 12, 2024
November 10, 2024

ഒഴിവുവന്ന ലോക്സഭ, നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പ് ഡിസംബര്‍ അഞ്ചിന്

Janayugom Webdesk
ന്യൂഡൽഹി
November 5, 2022 2:54 pm

സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന മെയിൻപുരി ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഡിസംബർ അഞ്ചിന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ദീർഘനാളത്തെ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം മുലായംസിങ് യാദവ് അന്തരിച്ചിരുന്നു. 

എസ്പി നേതാവ് മുഹമ്മദ് അസംഖാന്റെ അയോഗ്യതയെ തുടർന്ന് ഒഴിവുവന്ന ഉത്തർപ്രദേശിലെ രാംപൂർ നിയമസഭാ സീറ്റ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സീറ്റുകളിൽ ഒന്നാണ്. രാംപൂർ എംഎൽഎ ആയിരുന്ന ഖാനെ 2019 ഏപ്രിലിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ട് സ്പീക്കർ അയോഗ്യനാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇവിടെ ഒഴിവ് വന്നത്. 

രാജസ്ഥാനിലെ ചുരു ജില്ലയിലെ സർദർശഹർ നിയമസഭാ മണ്ഡലം ഒക്ടോബർ ഒമ്പതിന് കോൺഗ്രസ് എംഎൽഎ ഭൻവർ ലാൽ ശർമയുടെ മരണത്തെത്തുടർന്ന് ഒഴിഞ്ഞുകിടക്കുകയാണ്. ഒഡീഷയിലെ പദംപൂർ, ബിഹാറിലെ കുർഹാനി, ഛത്തീസ്ഗഡിലെ ഭാനുപ്രതാപൂർ എന്നിവയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് നിയമസഭാ സീറ്റുകൾ. ഗുജറാത്തിനും ഹിമാചൽ പ്രദേശിനുമൊപ്പം ഡിസംബർ എട്ടിന് ഇവിടങ്ങളില്‍ വോട്ടെണ്ണൽ നടക്കും.

Eng­lish Sum­ma­ry: By-elec­tions for vacant Lok Sab­ha and Assem­bly seats on Decem­ber 5

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.