22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 19, 2024
December 19, 2024
December 17, 2024
December 17, 2024
December 16, 2024
December 14, 2024
December 13, 2024
December 13, 2024

സി എ കുര്യൻ അവാർഡ് അമർജീത് കൗറിന് സമ്മാനിച്ചു

Janayugom Webdesk
കോട്ടയം
December 6, 2022 10:57 pm

ജെ ചിത്തര‍ഞ്ജൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ സി എ കുര്യൻ അവാർഡ് എഐടിയുസി ജനറൽ സെക്രട്ടറി അമർജീത് കൗറിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമ്മാനിച്ചു.
തൊഴിലാളി വർഗത്തിനെതിരായ കടന്നാക്രമണങ്ങളെ ചെറുക്കുന്നതിൽ രാജ്യത്ത് പ്രധാന പങ്ക് വഹിക്കുന്നത് എഐടിയുസിയാണ്. അതിന് നേതൃത്വം വഹിക്കുന്ന അമർജിത്ത് കൗർ കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ വിവിധ ട്രേഡ് യൂണിയനുകളെ ഒന്നിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സി എ കുര്യന്റെ പേരിലുള്ള പ്രഥമ അവാർഡ് അമർജീത് കൗറിന് സമ്മാനിക്കുന്നതിൽ ഏറെ സന്തോഷിക്കുന്നുവെന്നും കാനം ചൂണ്ടിക്കാട്ടി. 

തനിക്ക് കൂടുതൽ ഭാരിച്ച ഉത്തരവാദിത്തങ്ങൾ കൂടിയാണ് അവാർഡ് സമ്മാനിക്കുന്നതെന്ന് അവാർഡ് ഏറ്റവാങ്ങിക്കൊണ്ട് അമർജീത് കൗർ പറഞ്ഞു. 50,000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ, ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാർ തുടങ്ങിയവര്‍ പങ്കെടുത്തു. 

Eng­lish Sum­ma­ry: CA Kuri­an Award pre­sent­ed to Amar­jeet Kaur

You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.