2 May 2024, Thursday

ഓസ്‌ട്രേലിയന്‍ എംബസിയിലെ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളികാമറകള്‍ കണ്ടെത്തി

Janayugom Webdesk
ബാങ്കോക്ക്
February 5, 2022 9:56 pm

തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ ഓസ്‌ട്രേലിയന്‍ എംബസിയില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ നിന്നും ഒളികാമറകള്‍ കണ്ടെത്തി. സംഭവത്തില്‍ മുന്‍ എംബസി ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ഓസ്‌ട്രേലിയന്‍ അധികൃതര്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതായാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തത്.

സംഭവത്തില്‍ കഴിഞ്ഞ മാസം ഒരു മുന്‍ എംബസി ജീവനക്കാരനെ തായ്‌ലാന്‍ഡ് പൊലീസ് അറസ്റ്റ് ചെയ്തതായാണ് ഇപ്പോള്‍ ഓസ്‌ട്രേലിയ വെളിപ്പെടുത്തിയിരിക്കുന്നത്. ഫോറിന്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഇക്കാര്യം പുറത്തുവിട്ടത്. എല്ലാ സ്റ്റാഫിന്റെയും ഉന്നമനത്തിനും സ്വകാര്യതയ്ക്കുമാണ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ഗണന നല്‍കുന്നത്.

എല്ലാ പിന്തുണയും നല്‍കുന്നത് തുടര്‍ന്ന് കൊണ്ടിരിക്കുമെന്ന് എംബസി വക്താവ് എഎഫ്‍പിക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു. ശുചിമുറിയില്‍ കാമറകള്‍ സ്ഥാപിച്ചിട്ട് എത്ര കാലമായെന്നത് സംബന്ധിച്ച് നിലവില്‍ വ്യക്തതയില്ല.

eng­lish sum­ma­ry; Cam­eras found in wom­en’s restrooms at Aus­tralian embassy

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.