2 March 2026, Monday

Related news

March 2, 2026
February 2, 2026
December 25, 2025
December 9, 2025
September 21, 2025
August 28, 2025
August 7, 2025
June 16, 2025
June 13, 2025
April 14, 2025

കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി — ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി കൂടിക്കാഴ്ച ഇന്ന്

Janayugom Webdesk
ന്യൂഡല്‍ഹി
March 2, 2026 11:48 am

കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുന്നതിനുള്ള തീരുമാനങ്ങള്‍ ഉണ്ടായേക്കും. ഊർജം,ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രതിരോധം എന്നീ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കും. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിലാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. 

ക‍ഴിഞ്ഞ 27ന് ആണ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി തന്റെ ആദ്യ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയത്. നാല് ദിവസം നീണ്ടു നിൽക്കുന്ന സന്ദശനത്തിന് പിന്നാലെയാണ് ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാ‍ഴ്ച നടത്തുന്നത്. മുംബൈയിലെ വ്യവസായ പ്രമുഖരുമായി കൂടിക്കാ‍ഴ്ച നടത്തിയിരുന്നു. വാണിജ്യം, നിക്ഷേപം, ഇന്തോ-പസഫിക് പങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം.

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മാർക്ക് കാർണി ഇന്ത്യയിലെത്തിയത്. കഴിഞ്ഞ നവംബറിൽ ജോഹന്നാസ്ബർഗിൽ നടന്ന ജി-20 ഉച്ചകോടിക്കിടെയാണ് നരേന്ദ്ര മോഡിയും മാർക്ക് കാർണിയും അവസാനമായി കണ്ടത്. അതേസമയം, ഇന്ന് ഇന്ത്യ‑കാനഡ സി ഇ ഒ ഫോറത്തിലും ഇരുനേതാക്കളും പങ്കെടുക്കുന്നതായിരിക്കും

.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.