ഖത്തര്‍ ലോകകപ്പിനൊരുങ്ങുന്ന കാനറിപ്പട ബ്രസീലിന്റെ ജേഴ്സി പുറത്തിറക്കി. മഞ്ഞ നിറത്തില്‍ തന്നെയാണ് ഹോം കിറ്റ്. ജേഴ്സിയുടെ കോളറിലും സ്ലീവ് കഫിലും ബ്രസീല്‍ പതാകയെ അടയാളപ്പെടുത്തുന്ന പച്ച, നീല നിറങ്ങളും നല്‍കിയിട്ടുണ്ട്. ബട്ടണ്‍ അഴിച്ചാല്‍ കോളറില്‍ ബ്രസീല്‍ പതാകയും കാണാം.
നീല നിറത്തില്‍ കൈയ്യില്‍ മഞ്ഞ ഡിസൈനോട് കൂടിയതാണ് എവേ കിറ്റ്. രണ്ട് കിറ്റിലും ജാഗ്വറിന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്.
2002ല്‍ ബ്രസീലിന് ലോകകിരീടം സമ്മാനിച്ച റൊണാള്‍ഡോയാണ് ജേഴ്സി പുറത്തിറക്കിയത്. ബ്രസീല്‍ അവസാനമായി ലോകകിരീടം നേടിയത് 2002 ല്‍ ജപ്പാനിലും കൊറിയയിലുമായി നടന്ന ലോകകപ്പിലായിരുന്നു. തീര്‍ത്തും പരിസ്ഥിതി സൗഹൃദമാണ് ജേഴ്സി എന്ന പ്രത്യേകത കൂടിയുണ്ട്. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകള്‍ സംസ്‌കരിച്ചാണ് ജേഴ്സി നിര്‍മിച്ചിരിക്കുന്നത്.
English summary; Canaries Brazil’s jersey have released
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.