കഞ്ചാവും, എംഡിഎംഎയും കൈയ്യില്‍ സൂക്ഷിച്ച തിരുവനന്തപുരം സ്വദേശികളായ സ്ത്രീ അടക്കം അഞ്ച് പേരെ വണ്ടിപ്പെരിയാര്‍ എക്‌സൈസ് സംഘം പിടികൂടി. തിരുവനന്തപുരം കവടിയാര്‍ പാലസില്‍ മഴുവന്‍ചോരിയില്‍ വീട്ടില്‍ വിജിന്‍ (29), ചുഴംപാലകരയില്‍ എസ് ജെ ഭവനില്‍ നിധീഷ് (28),കവടിയാര്‍ അമ്പാടി വീട്ടില്‍ കിരണ്‍ (29), ലളിതമന്ദിരം വിട്ടീല്‍ പ്രശോഭ് പ്രേം (27), തുറകൊച്ച്‌തേപ്പ സൗമ്യഭവനില്‍ ഡൈന (22), എന്നിവര്‍ സഞ്ചരിച്ച വാഹനം കുമളി ചെക്‌പോസ്റ്റില്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം പിന്തുടര്‍ന്നെത്തിയാണ് വണ്ടിപെരിയാര്‍ എക്‌സൈസ് സംഘം പിടികൂടിയത്. 100 ഗ്രാം കഞ്ചാവും രണ്ടര ഗ്രാം എംഡിഎംഎയും ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു.
ബാംഗ്ലൂരില്‍ നിന്നും കമ്പം വഴി തിരുവന്തപുരത്തേയ്ക്ക് വാഹനത്തിലേയ്ക്കുള്ള യാത്രക്കിടയിടയില്‍ കുമളി ചെക്ക്‌പോസ്റ്റില്‍ കൈ കാണിച്ചുവെങ്കിലും വാഹനം നിര്‍ത്താതെപോകുകയും 63-ാം മൈലിന് സമീപത്ത് വെച്ച് വാഹനത്തിന്റെ ടയര്‍ പഞ്ചറായിതിനെ തുടര്‍ന്നാണ് പ്രതികളെ പിടികൂടുകയും വാഹനം കസ്റ്റഡിയില്‍ എടക്കുകയും ചെയ്തു.വണ്ടിപെരിയാര്‍ ഇന്‍സ്‌പെക്ടര്‍ ബിനീഷ് സുകുമാരന്‍,സി പി കൃഷ്ണകുമാര്‍, രാജകുമാര്‍,പ്രമോദ് ദീപു കുമാര്‍,ഐ ബി സേവ്യര്‍, ശശികല എന്നിവരാണ് പ്രതികളെ പിടികൂടിയത്.
ENGLISH SUMMARY;Cannabis and MDMA kept in hand; Five people, including a woman, were arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.