22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024

ഇന്ത്യയില്‍ ജീവിക്കാനാകില്ല, വിദേശത്ത് സെറ്റിലാകാന്‍ മക്കളോട് പറഞ്ഞു: ആര്‍ജെഡി നേതാവിന്റെ പരാമര്‍ശം വിവാദമാക്കി ബിജെപി

Janayugom Webdesk
ന്യൂഡല്‍ഹി
December 23, 2022 1:30 pm

ഇന്ത്യയിലെ സാഹചര്യങ്ങള്‍ മോശമാണെന്നും ഇവിടെ ജീവിക്കാതെ വിദേശത്ത് ജോലിയും പൗരത്വവും നേടാന്‍ തന്റെ മക്കളെ ഉപദേശിച്ചെന്നുമുള്ള ബിഹാറിലെ ആര്‍ജെഡി നേതാവിന്റെ പരാമര്‍ശത്തെ വിവാദമാക്കി ബിജെപിആര്‍ജെഡിയുടെ മുതിര്‍ന്ന നേതാവും ദേശീയ ജനറല്‍ സെക്രട്ടറിയുമായ ഇന്ത്യയില്‍ ജീവിക്കാനാകില്ല,വിദേശത്ത് സെറ്റിലാകാന്‍ മക്കളോട് പറഞ്ഞു ആര്‍ജെഡി നേതാവിന്റെ പരാമര്‍ശം വിവാദമാക്കി ബിജെപി ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാവും ദേശീയ ജനറല്‍ സെക്രട്ടറിയുമായ അബ്ദുല്‍ ബാരി സിദ്ദിഖിയാണ് പരാമര്‍ശം നടത്തിയത്. 

ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെയും വിവേചനങ്ങളെയും കുറിച്ച് സംസാരിക്കവെയായിരുന്നു പ്രസ്തുത പരാമര്‍ശം.ഇന്ത്യയിലെ സാഹചര്യം എങ്ങനെയാണെന്ന് പറയാന്‍ വ്യക്തിപരമായ ഒരു ഉദാഹരണം ഉദ്ധരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ഹാര്‍വാര്‍ഡില്‍ പഠിക്കുന്ന ഒരു മകനും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ബിരുദം നേടിയ ഒരു മകളുമുണ്ട്. അവരോട് വിദേശത്ത് തന്നെ ജോലി ചെയ്യാനും കഴിയുമെങ്കില്‍ അവിടെത്തന്നെ പൗരത്വം നേടാനും ഞാന്‍ ആവശ്യപ്പെട്ടു. 

കാരണം ഇന്ത്യയിലെ അന്തരീക്ഷം അത്തരത്തിലുള്ളതാണ്. അവര്‍ക്ക് ഇവിടത്തെ സാഹചര്യം താങ്ങാന്‍ കഴിയുമോ എന്നറിയില്ലഞാന്‍ ഇപ്പോഴും ഇവിടെ ഇന്ത്യയില്‍ തന്നെയാണല്ലോ ജീവിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് എന്റെ മക്കള്‍ പ്രതികരിച്ചപ്പോള്‍ ഞാനവരോട് പറഞ്ഞത് ഇന്ത്യയിലെ സാഹചര്യങ്ങള്‍ അവര്‍ക്ക് നേരിടാന്‍ കഴിയില്ലെന്നാണ്, എന്ന് അബ്ദുല്‍ ബാരി സിദ്ദിഖി ഒരു പരിപാടിക്കിടെ പറയുന്നതായുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.അതേസമയം, ആര്‍.ജെ.ഡി നേതാവിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് ബിജെ.പി വക്താക്കളും നേതാക്കളും പ്രതികരിക്കുന്നത്.

Eng­lish Summary:
Can’t live in India, told chil­dren to set­tle abroad: BJP con­tro­ver­sies RJD lead­er’s remark

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.