16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 14, 2025
March 13, 2025
March 12, 2025
March 12, 2025
March 7, 2025
March 4, 2025
March 2, 2025
February 23, 2025
February 23, 2025
February 18, 2025

കാറും ലോറിയും കൂട്ടിയിടിച്ചു; 6 മരണം

Janayugom Webdesk
തെങ്കാശി
January 28, 2024 8:34 am

തമിഴ്നാട് തെങ്കാശിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ മരിച്ചു. തെങ്കാശി പുളിയാങ്കുടി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ത്തിക്, സുബ്രഹ്മണ്യം, മനോജ്, വേല്‍മനോജ്, മനു സുബ്രഹ്മണ്യം എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. കാറും സിമന്‍റ് കയറ്റി വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കുറ്റാലം സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയായിരുന്നു കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കാര്‍ യാത്രക്കാര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

വഴിയാത്രക്കാരാണ് വിവരം പൊലീസിലും ഫയര്‍ഫോഴ്സിലും അറിയിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Eng­lish Sum­ma­ry: Car and lor­ry col­lide; 6 Death
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.