കൊച്ചിയില്‍ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ പ്രതികളായ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് കീഴടങ്ങും. കോണ്‍ഗ്രസ് റോഡ് ഉപരോധത്തിനിടെയാണ് സംഭവം. മുൻ കൊച്ചി മേയർ ടോണി ചമ്മണി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളാണ് കേസില്‍ കീഴടങ്ങുക. പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് കീഴടങ്ങള്‍. എട്ട് പ്രതികളുള്ള കേസില്‍ ഇതുവരെ രണ്ട് പേര്‍ മാത്രമാണ് പിടിയിലായത്.
നേരത്തെ സംഭവം ഒത്തുതീർക്കാൻ ജോജുവിൻറെ സുഹൃത്തുക്കൾ വഴി കോൺഗ്രസ് നേതാക്കൾ ശ്രമിച്ചിരുന്നു. ഇത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് സംഭവത്തിൽ പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം ജോജു മുന്നോട്ടുവെച്ചു. അതേസമയം ഒത്തുതീർപ്പിനു തയ്യാറായ ജോജു പിൻവാങ്ങിയതിനു പിന്നിൽ ബാഹ്യസമ്മർദമുണ്ടെന്ന് ഡിസിസി പ്രസിഡൻറ് ഷിയാസ് ആരോപിച്ചു. ഇനി ജോജു മാപ്പ് പറയട്ടെയെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ENGLISH SUMMARY:Car crash case of actor Joju George; Congress leaders will surrender today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.