
ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ കിരീടം ചൂടി സ്‌പെയിന്റെ ലോക ഒന്നാം നമ്പർ താരം കാർലോസ് അൽക്കരാസ്. കടുത്ത പോരാട്ടത്തിൽ സെർബിയയുടെ കരുത്തനായ എതിരാളി നൊവാക് ജോക്കോവിച്ചിനെ തകർത്താണ് ജയം. അൽക്കരാസിന്റെ കരിയറിലെ ആദ്യ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടമാണിത്. അജയ്യനായി തുടർന്ന ജോക്കോവിച്ചിന്റെ പടയോട്ടത്തിനും 25-ാം ഗ്രാൻഡ്സ്ലാം കിരീടമെന്ന മോഹത്തിനുമാണ് അൽക്കരാസ് തടയിട്ടത്.
നാല് സെറ്റ് നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ടെന്നിസ് ഇതിഹാസത്തെ അൽക്കരാസ് കീഴടക്കിയത്. റോഡ് ലേവർ അരീനയിൽ നടന്ന ഫൈനലിൽ 2–6, 6–2, 6–3, 7–5 എന്ന സ്‌കോറിനാണ് ജയം. മത്സരം മൂന്ന് മണിക്കൂർ രണ്ട് മിനിറ്റ് നേരം നീണ്ടുനിന്നു. ഇതോടെ നാല് ഗ്രാൻഡ് സ്ലാം കിരീടങ്ങളും നേടി എക്കാലത്തേയും ഏറ്റവും പ്രായംകുറഞ്ഞ കരിയർ ഗ്രാൻഡ് സ്ലാം വിജയി എന്ന ചരിത്രം അൽക്കരാസ് സ്വന്തമാക്കി. 24-ാം വയസ്സിൽ റാഫേൽ നദാൽ തീർത്ത റെക്കോഡാണ് മറികടന്നത്. അൽക്കരാസിന്റെ ഏഴാം ഗ്രാൻഡ്സ്ലാം കിരീടമാണിത്. ഫൈനലിൽ ജോക്കോവിച്ച് മികച്ച പ്രകടനംതന്നെ നടത്തിയെങ്കിലും അൽക്കരാസിന്റെ മുന്നേറ്റത്തിന് മുന്നിൽ വീണു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.