ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശിച്ച് സര്‍ക്കാര്‍ വാഹനങ്ങള്‍ പരിശോധിച്ചതിന് സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.
വോട്ടെണ്ണലിന്റെ രണ്ട് ദിവസം മുമ്പ് വാരണസിയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ മോഷണം പോയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചിരുന്നു.
തുടര്‍ന്ന് സമാജ്‌വാദി പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ 75 ജില്ലകളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ തടിച്ചുകൂടുകയും സര്‍ക്കാര്‍ വാഹനങ്ങളിലടക്കം പരിശോധന നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ വ്യാപകമായി പുറത്ത് വന്നിരുന്നു.
കിഴക്കന്‍ യുപിയിലെ ബസ്തി ജില്ലയില്‍ 100 സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ഏഴ് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. പടിഞ്ഞാറന്‍ യുപിയിലെ ഹാപൂരില്‍ ആറ് സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകരുള്‍പ്പടെ 30 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
english summary;Case against Samajwadi Party workers
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.