March 29, 2023 Wednesday

Related news

March 29, 2023
March 19, 2023
March 4, 2023
February 5, 2023
January 29, 2023
January 25, 2023
December 14, 2022
December 14, 2022
December 2, 2022
November 27, 2022

കിടപ്പ് രോഗിയായ യുവാവിന് കിട്ടിയ പണം തട്ടിയെടുത്തു: ചാനലുകാര്‍ക്കെതിരെ കേസെടുത്തു

Janayugom Webdesk
തിരുവനന്തപുരം
December 14, 2022 10:52 am

ചികിത്സാസഹായമായി കിട്ടിയ പണം തട്ടിയെടുത്തതിന് പ്രാദേശിക കേബിള്‍ ചാനലുകാര്‍ക്കെതിരെ കേസെടുത്തു. ആറ്റിങ്ങല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിസ്മയ ന്യൂസ് ഉടമ വര്‍ക്കല രഘുനാഥപുരം സ്വദേശി രജനീഷ്, അവതാരകന്‍ ചാത്തന്നൂര്‍ സ്വദേശി രജിത്ത് കാര്യത്തില്‍, ജീവനക്കാരന്‍ മംഗലപുരം സ്വദേശി അനീഷ്, ഭാര്യ രമ്യ എന്നിവര്‍ക്കെതിരെയാണ് കേസ്.

വേങ്ങോട് വാടകയ്ക്ക് താമസിക്കുന്ന ഷീബയാണ് പരാതിക്കാരി. കിടപ്പിലായ ഇവരുടെ സഹോദരന് ലഭിച്ച ചികിത്സാസഹായമാണ് സംഘം തട്ടിയെടുത്തത്. ഷിജു 2018‑ല്‍ കെട്ടിടത്തില്‍നിന്നു വീണ് നട്ടെല്ലിനും കഴുത്തിനും പരിക്കേറ്റ് ചികിത്സയിലാണ്. ഇവര്‍ രണ്ടുപേരും അമ്മ ഇന്ദിരയുമടങ്ങുന്ന കുടുംബം ഭക്ഷണത്തിനും മരുന്നിനും വഴിയില്ലാതെ വിഷമിച്ച സമയത്ത് ചാനല്‍ സംഘം ഇവര്‍ക്ക് വാഗ്ദാനവുമായി എത്തുകയായിരുന്നു.

തുടര്‍ന്ന് യുവാവിന്റെ വീഡിയോ ചിത്രീകരിക്കുകയും ചാനലിലൂടെ പുറത്തിറക്കുകയും ചെയ്തു. 17000 രൂപ പ്രതിഫലവും ഇവര്‍ വാങ്ങി. തുടര്‍ന്ന് യുവാവിന് 1,50,000 സഹായവുമായി ലഭിച്ചു. എന്നാല്‍ പ്രതികള്‍ ഭീഷണിപ്പെടുത്തി ഇതില്‍നിന്ന് 1,30,000 രൂപ കൈക്കലാക്കിയെന്നാണ് ഷീബയുടെ പരാതി. പണം തിരികെ ചോദിച്ചപ്പോഴും ഭീഷണി മുഴക്കിയതിനെത്തുടര്‍ന്നാണ് ഷീബ പോത്തന്‍കോട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Eng­lish Sum­ma­ry: Case against TV chan­nel employ­ees for embez­zling money

You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.