23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 6, 2024
September 16, 2024
February 21, 2024
November 28, 2023
February 17, 2023
February 3, 2023
November 10, 2022
November 9, 2022
November 3, 2022

നടിയെ ആക്രമിച്ച കേസ്; അഡ്വ. ബി രാമന്‍പിള്ളയ്ക്ക് ബാര്‍ കൗണ്‍സിലിന്റെ നോട്ടീസ്

Janayugom Webdesk
കൊച്ചി
April 7, 2022 6:17 pm

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വക്കീല്‍ അഡ്വ. ബി രാമന്‍പിള്ളയ്ക്ക് ബാര്‍ കൗണ്‍സിലിന്റെ നോട്ടീസ്. അതിജീവിതയുടെ പരാതിയിലാണ് അഡ്വ. ബി രാമന്‍പിള്ളയ്ക്ക് നോട്ടീസ് അയച്ചത്. അതേസമയം കേസിൽ ദിലീപുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നാലാം പ്രതി വിജീഷ് പറഞ്ഞിരുന്നു. തനിക്ക് പൾസർ സുനിയുമായി സൗഹൃദമുണ്ടായിരുന്നുവെന്ന് വിജീഷ് പറയുന്നു. എന്നാൽ ഈ കേസിനെപ്പറ്റി ഒന്നും അറിയില്ലെന്ന വാദവും വിജീഷ് കോടതിയില്‍ ഉന്നയിച്ചു. നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഇന്നലെ സുപ്രിംകോടതിയെ സമീപിച്ചു.

Eng­lish Sum­ma­ry: Case of assault on actress; Adv. Notice of Bar Coun­cil to B Raman Pillai
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.