25 April 2024, Thursday

Related news

December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023
April 10, 2023

സാനിറ്റൈസര്‍ വില്ലനായി: ഗുരുതര ചര്‍മ്മരോഗങ്ങള്‍ ബാധിച്ച് നിരവധി പേര്‍ ആശുപത്രിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 14, 2022 10:38 pm

നിലവാരമില്ലാത്ത സാനിറ്റൈസര്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നിരവധിപേര്‍ ആശുപത്രികളില്‍ ചികിത്സതേടി. കോവിഡിനെ പ്രതിരോധിക്കാനായുള്ള സാനിറ്റൈസര്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് ഗുരുതര ചര്‍മ്മ പ്രശ്നങ്ങളുണ്ടായതിനെത്തുടര്‍ന്നാണ് ആളുകള്‍ ആഗ്രയിലെ ആശുപത്രികളില്‍ ചികിത്സ തേടിയത്. സാനിറ്റൈസര്‍ ഉപയോഗം ചര്‍മം വരണ്ടു പൊട്ടുന്നതിനും ചൊറിച്ചിലിനും കാരണമായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇത്തരത്തിലുള്ള രോഗലക്ഷണങ്ങളുമായി ദിവസേന 10 മുതല്‍ 15 വരെ രോഗികളാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയത്. ആഗ്ര സരോജിനി മെഡിക്കല്‍ കോളേജിലെ ചര്‍മ രോഗ വിദഗ്ധനായ യദേന്ദ്ര ചഹറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകളും കുട്ടികളുമാണ് രോഗകളില്‍ ഭൂരിഭാഗവും.ഇവരോട് 70 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry :Caus­es seri­ous skin prob­lems for those who use sub­stan­dard sanitizer
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.