ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ്. മദ്യ നയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് റെയ്ഡ്. എക്‌സൈസ് കമ്മീഷണര്‍ അരവ ഗോപി കൃഷ്ണയുടെ വീട് ഉള്‍പ്പെടെ ഡല്‍ഹി- എന്‍സിആറിലെ 21 സ്ഥലങ്ങളിലാണ് സിബിഐ പരിശോധന നടത്തുന്നത്. ഇന്ന് പുലര്‍ച്ചെയാണ് സിബിഐ സംഘം ഉപമുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. അന്വേഷണവുമായി സഹകരിക്കുമെന്ന് മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.
”സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. സത്യാവസ്ഥ പുറത്തുവരാന്‍ അന്വേഷണത്തില്‍ പൂര്‍ണമായി സഹകരിക്കും. സത്യസന്ധമായി ജോലി ചെയ്യുന്നവരെ പീഡിപ്പിക്കുന്ന നിലപാട് ഖേദകരമാണ്. ഇതുകൊണ്ടാണ് നമ്മുടെ രാജ്യം ഇതുവരെ നമ്പര്‍-1 ആകാത്തത്” പരിശോധന വിവരം പങ്കുവച്ച് മനീഷ് ട്വീറ്റ് ചെയ്തു.
English summary; CBI raids Delhi Deputy Chief Minister Manish Sisodia’s house
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.