സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 29 കോളേജിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ 28 മുതൽ ഉദ്‌ഘാടനം ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആധുനിക ഗവേഷണ സൗകര്യങ്ങളോടുകൂടിയ പ്രത്യേക ബ്ലോക്കുകൾ, പുതുതലമുറ ലാബ്, ക്ലാസ് മുറികൾ, ലൈബ്രറി, കായിക വികസന പദ്ധതികൾ, സ്‌പോർട്‌സ് ഗാലറികൾ, സെമിനാർ ഹാളുകൾ, ഓഡിറ്റോറിയങ്ങൾ, പെൺകുട്ടികൾക്കുള്ള പ്രത്യേക സൗകര്യങ്ങൾ തുടങ്ങിയവയാണ് സജ്ജമായത്.
സംസ്ഥാന, കേന്ദ്ര സർക്കാർ ഫണ്ടുകൾ ഉപയോഗിച്ച് റൂസ പദ്ധതിയിലാണ് എയ്‌ഡഡ് കോളേജുകളിൽ ഉൾപ്പെടെ സൗകര്യങ്ങൾ വിപുലീകരിക്കുന്നത്. രണ്ടു ഘട്ടമായി 588 കോടി രൂപ ചെലവഴിക്കും. ആദ്യഘട്ടത്തിൽ ആറു സർവകലാശാലയ്‌ക്ക് 20 കോടി വീതവും 22 സർക്കാർ കോളേജിന് രണ്ടു കോടി രൂപ വീതവും ചെലവഴിച്ചു.
രണ്ടാം ഘട്ടത്തിൽ 374 കോടി ചെലവിട്ട് 122 കോളേജിലാണ് നിർമാണപ്രവർത്തനം നടക്കുന്നത്. ഇതിൽ പൂർത്തിയായ 29 പദ്ധതിയാണ് ഉദ്‌ഘാടനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ഗവ. ആർട്‌സ് തിരുവനന്തപുരം, സികെജിഎം ഗവ. കോളേജ് പേരാമ്പ്ര, കെകെടിഎം ഗവ. കോളേജ് പുല്ലൂറ്റ് തൃശൂർ, ടികെഎം കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് കൊല്ലം, സെന്റ് ഡൊമനിക് കാഞ്ഞിരപ്പിള്ളി, സെന്റ് ബർക്‌മാൻസ് ചങ്ങനാശേരി, അൽഫോൺസ പാലാ, സെന്റ് ജോർജ് അരുവിത്തറ
ബസേലിയോസ് കോട്ടയം, മരിയൻ കുട്ടിക്കാനം, എൻഎസ്‌എസ് രാജകുമാരി, സെന്റ് തെരേസാസ് എറണാകുളം, സെന്റ് പീറ്റേഴ്‌സ് കോലഞ്ചേരി, സേക്രട്ട് ഹാർട്ട് തേവര എറണാകുളം, മോർണിങ് സ്‌റ്റാർ ഹോം സയൻസ് അങ്കമാലി, കാർമൽ മാള, സെന്റ് മേരീസ് തൃശൂർ, സെന്റ് ജോസഫ് ഇരിങ്ങാലക്കുട, മേഴ്‌സി പാലക്കാട്, എൻഎസ്‌എസ് ട്രെയിനിങ് ഒറ്റപ്പാലം, സുല്ലുമുസ്ലാം മലപ്പുറം, കെഎഎച്ച്‌എം യൂണിറ്റി വിമൻസ് മഞ്ചേരി, എംഇഎസ് കെവിഎം വളാഞ്ചേരി, പിഎസ്‌എംഒ തിരൂരങ്ങാടി, ഫറൂക്ക് കോഴിക്കോട്, പഴശ്ശിരാജ പുൽപ്പള്ളി, മേരി മാതാ മാനന്തവാടി, സെന്റ് മേരീസ് സുൽത്താൻ ബത്തേരി, നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കാഞ്ഞങ്ങാട്
English Summary: Centenary Program: Colleges in Pudumodi; The expenditure on infrastructure development is ‘588 crore
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.