20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 19, 2025
April 7, 2025
April 1, 2025
February 27, 2025
February 20, 2025
January 26, 2025
January 5, 2025
December 5, 2024
December 1, 2024
December 1, 2024

പെട്രോൾ, ഡീസൽ അധിക നികുതിയായി കേന്ദ്രം കൊള്ളയടിച്ചത് 15 ലക്ഷം കോടി രൂപ

Janayugom Webdesk
ന്യൂഡല്‍ഹി
November 7, 2021 11:19 am

ഏഴുവർഷത്തെ ബിജെപി ഭരണത്തിൽ പെട്രാൾ, ഡീസൽ അധിക നികുതിയായി പിരിച്ചത് 15 കോടി രൂപ. കോവിഡ് കാലത്തും ബിജെപി സർക്കാർ ജനങ്ങളുടെ കൈയിൽ നിന്ന് പിഴിഞ്ഞെടുത്തത് രണ്ടേകാൽ ലക്ഷം ഇളവ് വരുത്തിയിരിക്കുന്നത്. ബിജെപി സർക്കാർ ചുമത്തിയ അധിക നികുതി കുറച്ചാൽ പെട്രാളും ഡീസലും ലിറ്ററിന് 70 രൂപയിൽ താഴെ നൽകാനാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

ബിജെപി സർക്കാർ കേന്ദ്രഭരണത്തിലെത്തിയ 2014 ൽ പെട്രാൾ ലിറ്ററിന് 48 രൂപയായിരുന്നു. ഇപ്പോൾ അത് 103.72 രൂപയായി. ഡീസൽ ലിറ്ററിന് 35 രൂപ എന്നത് 91.49 രൂപയായി. അസംസ്കൃത എണ്ണയുടെ വിലക്കുറവിൽനിന്ന് ജനത്തിന് ലഭിക്കേണ്ട നേട്ടം നികുതി വർധനയിലൂടെ കേന്ദ്രം കവരുകയാണ്.

പെട്രോൾ, ഡീസൽ വില കുത്തനെ ഉയർത്തിയപ്പോൾ അസംസ്കൃത എണ്ണയുടെ വില കുറയുകയായിരുന്നു. കേന്ദ്രം നികുതി കൂട്ടിയതുമാത്രമാണ് വിലക്കയറ്റത്തിന് കാരണം. സംസ്ഥാന നികുതി ഉയർത്തിയിട്ടുമില്ല.

ENGLISH SUMMARY; Cen­ter loot­ed Rs 15 lakh crore as addi­tion­al tax on petrol and diesel

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.