അലിഗഡ് മുസ്ലീം സര്‍വകലാശാല(എഎംയു) യ്ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതിനെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. ന്യൂനപക്ഷ പദവി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ രണ്ടാം ദിവസത്തെ വാദം പൂര്‍ത്തിയായി.
രാജ്യത്തെ മുസ്ലിങ്ങള്‍ പട്ടിക വിഭാഗക്കാരേക്കാള്‍ മോശമായ അവസ്ഥയിലാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു. അതേസമയം കേന്ദ്ര സര്‍വകലാശാലയ്ക്ക് ഇത്തരമൊരു പദവി നല്‍കുന്നത് ദേശീയ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സൂര്യകാന്ത്, ജെ ബി പര്‍ഡിവാല, ദീപാങ്കര്‍ ദത്ത, മനോജ് മിശ്ര, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
English Summary: Center says Aligarh cannot be given minority status
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.