26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 20, 2024
December 15, 2024
December 6, 2024
December 6, 2024
December 3, 2024
December 1, 2024
November 29, 2024
November 26, 2024
November 26, 2024

വിവാദകാര്‍ഷിക ബില്ലുകള്‍ പിന്മവലിക്കാനുള്ള തീരുമാനം; രാഷ്ട്രീയ തിരിച്ചടികള്‍ പേടിച്ച്

Janayugom Webdesk
November 19, 2021 4:20 pm

വിവാദമായ കാര്‍ഷിക നിയമങ്ങല്‍ പിന്മവലിക്കാന്‍ മോഡിയും, കേന്ദ്ര സര്‍ക്കാരും തീരുമാനിച്ചതിനു പിന്നില്‍ രാഷട്രീയ തിരിച്ചടികള്‍ പേടിച്ചുകൊണ്ടാണെന്നു പകല്‍പോലെ തെളിഞ്ഞിരിക്കുന്നു. അടുത്തു നടന്ന ഉപതെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് ബിജെപി ഏറ്റുവാങ്ങിയത്. യുപി, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തെര‌ഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കുന്നു. എന്നാല്‍ ബിജെപിക്ക് ഇവിടെയെങ്ങും അത്ര സുരക്ഷിതമല്ലെന്നു തെളിഞ്ഞിരിക്കുന്നു. ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ സ്വന്തം കോട്ടയായ ഹിമാചല്‍ പ്രദേശില്‍ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് ബിജെപി നേരിട്ടത്. ഇതേ പോലെയായിരുന്നു ഹിമാചലിലെ തോല്‍വി. വലിയൊരു വിഭാഗം കര്‍ഷകര്‍ ഹിമാചലിലുണ്ട്. ഇവര്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതില്‍ നിര്‍ണായകമായിരുന്നു. ഹിമാചല്‍ കൂടി മുന്നില്‍ കണ്ടാണ് കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഹിമാചല്‍ പിടിച്ച് നിര്‍ത്താന്‍ കര്‍ഷകരുടെ പിന്തുണ കേന്ദ്രത്തിന് വളരെ അത്യാവശ്യമാണ്. മറ്റൊന്ന് മുഖ്യമന്ത്രി ജയറാം താക്കൂറിന്റെ മണ്ഡലമായ മാണ്ഡിയില്‍ തന്നെ തോറ്റതാണ്. ഹിമാചലില്‍ മാത്രമല്ല കര്‍ണാടകത്തിലെ ഹംഗലിലെ മുഖ്യമന്ത്രിയുടെ കോട്ടയാണ് വീണത്. ഇതെല്ലാം ബിജെപിക്കുള്ള വലിയ സന്ദേശമായിരുന്നു. കര്‍ഷക സംഘടനകള്‍ എല്ലാ സംസ്ഥാനങ്ങളിലുമെത്തി ബിജെപിക്കെതിരെ പ്രചാരണം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. ആദിത്യനാഥിനും അത്ര അനുകൂലമല്ലെന്ന് കേന്ദ്രത്തിന് വിവരം ലഭിച്ചിരുന്നു.


ഇതുംകൂടി വായിക്കാം;പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കി കേന്ദ്രം; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു


പശ്ചിമ യുപിയില്‍ പുതിയൊരു സഖ്യവും പിറന്നു. ആര്‍എല്‍ഡിയും കര്‍ഷകരും സമാജ് വാദി പാര്‍ട്ടിയും ചേര്‍ന്ന സഖ്യം ബിജെപിയെ നിലം തൊടാന്‍ അനുവദിച്ചിരുന്നില്ല. വലിയൊരു വെല്ലുവിളി പ്രതിപക്ഷത്തിനൊപ്പം കര്‍ഷകര്‍ നിന്നതോടെ ബിജെപി നേരിട്ടിരുന്നു. ആദിത്യനാഥ് പരാജയപ്പെട്ടാല്‍ യുപി നഷ്ടമാവും. യുപി ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന്റെ പ്രധാന കേന്ദ്രമാണ്. രണ്ട് തവണ ലോക്‌സഭാ തിരഞ്ഞെടുപ്പ് ബിജെപി ഇവിടെ നിന്ന് ജയിച്ചു. വന്‍ ഭൂരിപക്ഷത്തില്‍ സംസ്ഥാനവും പിടിച്ചു. ഇത്തവണ നൂറോളം സീറ്റ് ബിജെപിക്ക് കുറയുമെന്നാണ് സര്‍വേ. ഇത് രാജ്യസഭയില്‍ അടക്കം പ്രതിഫലിക്കും. അത് ഒഴിവാക്കുക എന്ന തന്ത്രവും നിയമം പിന്‍വലിച്ചതിന് പിന്നിലുണ്ട്. പഞ്ചാബിലെ മുന്നേറ്റം എന്നതാണ് മോദിയുടെ പ്രഖ്യാപനത്തിന്റെ മറ്റൊരു ലക്ഷ്യം. അമരീന്ദര്‍ സിംഗിനെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ തകര്‍ക്കുക എന്ന ലക്ഷ്യം ബിജെപിക്കുണ്ട്. കാര്‍ഷിക നിയമം പിന്‍വലിക്കുന്നതിലൂടെ അത് സാധ്യമാകും. അമരീന്ദറുമായി ബിജെപി പഞ്ചാബില്‍ സഖ്യമുണ്ടാക്കുമെന്ന് ഇതോടെ ഉറപ്പായി. ശിരോമണി അകാലിദളും ഇനി പഴയ പടി തന്നെ മോദിക്കൊപ്പം നില്‍ക്കും. ഇങ്ങനെ വളരെ വലിയൊരു ലക്ഷ്യം ബിജെപിക്കുണ്ട്. അമരീന്ദര്‍ മോദിയെ പുകഴ്ത്തി കൊണ്ട് നിയമം പിന്‍വലിച്ചതിനെ അഭിനന്ദിക്കുകയും ചെയ്തു. ഹരിയാനയിലും പഞ്ചാബിലും പ്രതികൂലമായി നിന്നിരുന്ന രാഷ്ട്രീയത്തെ താല്‍ക്കാലികമായെങ്കിലും അനുകൂലമാക്കാന്‍ മോദിക്ക് പ്രഖ്യാപനത്തിലൂടെ സാധിക്കുമെന്ന കണക്കു കൂട്ടലിലാണ് ബിജെപി ബിജെപിക്കുള്ളില്‍ തന്നെ കാര്‍ഷിക നിയമത്തിനെതിരെ എതിര്‍പ്പുകളുണ്ടായിരുന്നു. മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കാണ് ശക്തമായി നിയമത്തെ എതിര്‍ത്തത്. കാര്‍ഷിക നിയമം പിന്‍വലിച്ചില്ലെങ്കില്‍ യുപിയില്‍ അടക്കം ബിജെപി നഷ്ടം നേരിടേണ്ടി വരുമെന്ന് സത്യപാല്‍ മാലിക്ക് പറഞ്ഞിരുന്നു. മുന്‍ ബംഗാള്‍ ഗവര്‍ണര്‍ തഥാഗത റോയ്, വരുണ്‍ ഗാന്ധി എന്നിവരും കാര്‍ഷിക നിയമത്തിനെതിരെ സംസാരിച്ചിരുന്നു. മോദിയുമായി കാര്‍ഷിക നിയമത്തെ കുറിച്ച് സംസാരിച്ചുവെന്ന് മാലിക്ക് പരസ്യമായി തന്നെ പറഞ്ഞിരുന്നു. നിയമം പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ കേന്ദ്രത്തെ നേതാക്കള്‍ തന്നെ സമ്മര്‍ദത്തിലാക്കുകയായിരുന്നു. പ്രധാനമന്ത്രി പ്രഖ്യാപനം കൃത്യമായ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണ്.

കര്‍ഷകരുമായുള്ള ചര്‍ച്ച പോലും അവസാനിപ്പിച്ച കേന്ദ്രം ഇങ്ങനൊരു നീക്കം നടത്തിയത് യുപി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. അടുത്ത വര്‍ഷം തന്നെ ഗുജറാത്ത് തിരഞ്ഞെടുപ്പും വരാനുണ്ട്. ഇത് രണ്ടും കൈവിടാനുള്ള സാധ്യതയേറെയാണ്. ഇത്രയും വൈകിയ വേളയില്‍ കേന്ദ്രത്തിന്റെ രാഷ്ട്രീയമാണ് ഇതെന്ന് കര്‍ഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി പ്രഖ്യാപനം കൊണ്ട് മാത്രം സമരം നിര്‍ത്തില്ലെന്നാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
eng­lish summary;central Fear­ing polit­i­cal set­backs in the Deci­sion to with­draw con­tro­ver­sial agri­cul­tur­al bills
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.