സംസ്ഥാനത്തിന്‍റെ അർധ ‑അതിവേഗപാതയ്ക്ക് അനുമതി മനഃപൂർവം വൈകിപ്പിക്കുന്ന കേന്ദ്രസർക്കാർ മറ്റ് സംസ്ഥാനപദ്ധതികൾക്ക് നൽകുന്നത് ‘ഹൈസ്പീഡ്’. നിലവിലെ പാത മാറ്റംവരുത്തിയും പുതിയത് നിർമിച്ചും അതിവേഗ ട്രെയിൻ ഓടിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ പദ്ധതികൾക്കാണ് ഉടൻ അനുമതി നൽകുന്നത്.
വളവും തിരിവുംമൂലം പാത പരിവർത്തിപ്പിക്കാൻ പറ്റാത്ത മേഖലകളിൽ പുതിയ പാത നിർമിക്കാനും അനുമതിയുണ്ട്. 300 കി.മീ. വേഗമുള്ള ബുള്ളറ്റ് ട്രെയിൻ അടക്കം 12 അതിവേഗ റെയിൽ പദ്ധതിക്കുള്ള നടപടികളാണ് കേന്ദ്രസർക്കാർ വേഗത്തിൽ നീക്കുന്നത്. കേരളത്തിനാകട്ടെ നിലവിലുള്ള പാത വേഗപാതയാക്കി മാറ്റില്ലെന്ന നിലപാടിലാണ് റെയിൽവേയും. മെട്രോമാൻ ഇ ശ്രീധരനും ഇക്കാര്യം വിശദമാക്കിയിരുന്നു.മുംബൈ–-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ 2026ൽ ഓടിത്തുടങ്ങും വിധമാണ് പണിനടക്കുന്നതെന്ന് നാഷണൽ ഹൈസ്പീഡ് റെയിൽ കോർപറേഷൻ വ്യക്തമാക്കുന്നു.
508 കിലോ മീറ്ററുള്ള ലൈനിന് 81 ശതമാനം ധനസഹായവും സാങ്കേതിക സഹകരണവും ജപ്പാൻ കമ്പനി ജൈക്കയാണ് നൽകുന്നത്. 12 പദ്ധതിയിൽ എട്ടിന്റെയും ഡിപിആർ പൂർത്തിയാക്കി.ന്യൂഡൽഹി–-വാരാണസി, ന്യൂഡൽഹി–-അഹമ്മദാബാദ്, മുംബൈ–-നാഗ്‌പുർ, ന്യൂഡൽഹി–-അമൃത്‌സർ എന്നീ നാല് അതിവേഗപാത ഒമ്പത് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും റൈറ്റ്‌സ് പഠനത്തിലുണ്ട്.
80 ശതമാനം തുക വായ്പയെടുത്തും ബാധ്യത സംസ്ഥാനങ്ങൾ ഏറ്റെടുത്തുമാണിവയുടെ നടത്തിപ്പ്. ഹൈദരാബാദിൽനിന്ന് മുംബൈയിലേക്കും ബംഗളൂരുവിലേക്കും ചെന്നൈയിൽനിന്ന് മൈസൂരുവിലേക്കുമുള്ള പാതകളാണ് ദക്ഷിണേന്ത്യയിൽ അനുവദിച്ചിട്ടുള്ളത്.
English Summary: Central Government does not give permission for semi-expressway
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.