17 April 2024, Wednesday

Related news

April 17, 2024
April 17, 2024
April 17, 2024
April 17, 2024
April 17, 2024
April 15, 2024
April 15, 2024
April 15, 2024
April 14, 2024
April 14, 2024

നോട്ട് നിരോധനം കേന്ദ്ര സർക്കാരിന്റെ മാറുന്ന അവകാശവാദങ്ങൾ

Janayugom Webdesk
ന്യൂഡൽഹി
January 3, 2023 7:59 pm

നോട്ട് നിരോധനത്തിനെതിരെ സമർപ്പിച്ച 58 ഹർജികളിൽ ഈ മാസം രണ്ടാം തിയതി ആണ് സുപ്രീം കോടതി, കേന്ദ്രസർക്കാരിന് അനുകൂലമായി വിധി പറഞ്ഞത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് സർക്കാർ ഉന്നയിക്കുന്ന അവകാശവാദങ്ങൾ നിറവേറിയിട്ടുണ്ടോ എന്നത് പ്രസക്തമല്ലെന്നായിരുന്നു ജസ്റ്റിസ് ബി ആർ ഗവായിയുടെ അഭിപ്രായം. എന്നാൽ എന്തായിരുന്നു നോട്ട് നിരോധനത്തിന് പിന്നിലുള്ള യഥാർത്ഥ ഉദ്ദേശം? പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തി ആറ് വർഷങ്ങൾക്കിപ്പുറവും സാധാരണക്കാരുടെ പല ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചിട്ടില്ല.
നോട്ട് നിരോധനനത്തിനു ഒൻപത് മാസങ്ങൾക്കു ശേഷം, 99 ശതമാനം കള്ളപ്പണവും ബാങ്കുകൾ തിരിച്ചെടുത്തതായി റിസർവ് ബാങ്ക് അറിയിച്ചു. എന്നാൽ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ, നോട്ട് നിരോധനത്തിന് പിന്നിലുള്ള ലക്ഷ്യങ്ങൾ എന്തായിരുന്നു എന്നതിന് കൃത്യമായ വിവരങ്ങൾ ഇപ്പോഴുമില്ല. 

നോട്ട് നിരോധനം സംബദ്ധിച് കേന്ദ്രസർക്കാർ പറയുന്ന അവകാശവാദങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:

നോട്ട് നിരോധനം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ 2016 നവംബർ ഏട്ടിലെ പ്രസംഗത്തിൽ, വർഷങ്ങളായി രാജ്യത്തെ പിന്നോട്ടടിക്കുന്ന കള്ളപ്പണം, അഴിമതി,തീവ്രവാദം എന്നിവയ്‌ക്കെതിരേയുള്ള ശാശ്വത പരിഹാരമാണ് ഈ നടപടിയെന്ന് അടിവരയിട്ട് പറഞ്ഞിരുന്നു. എന്നാൽ, 2017 നവംബർ 27ന് നടത്തിയ മൻ കീ ബാത്തിൽ, നോട്ട് നിരോധനം മൂലം രാജ്യത്ത് ഓൺലൈൻ ഇടപാടുകളുടെ എന്നതിൽ വർധനവുണ്ടായി എന്നും, ഇന്ത്യയെ ഒരു ‘ലെസ്സ് ക്യാഷ് ’ സമൂഹമായി മാറ്റണം എന്നും അഭ്യർത്ഥിച്ചു. എന്നാലിതൊന്നും തന്നെ അദ്ദേഹത്തിന്റെ 2016ലെ പ്രസംഗത്തിൽ വിവരിച്ചിട്ടില്ല.
ഇതേ മൻ കീ ബാത് എപ്പിസോഡിൽ, രാജ്യത്തെ കുത്തകകൾ സാധാരണക്കാരെ ഉപയോഗിച്‌ തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, ഇത് തടയാൻ ബിനാമി പ്രോപ്പർട്ടി ആക്ട് കൊണ്ട് വരുമെന്നും സൂചിപ്പിച്ച പ്രധാനമന്ത്രി, കുത്തകകളുടെ കള്ളപ്പണം സാധാരണക്കാരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്, അവരെ നിങ്ങളുടെ ഗൂഢലക്ഷ്യങ്ങൾക്കിര ആക്കരുതെന്ന് അഭ്യർത്ഥിച്ചു. 

2017ഡിസംബർ 7ന് നടത്തിയ വാർത്താസമ്മേളനത്തിൽ അന്നത്തെ സാമ്പത്തികകാര്യ സെക്രട്ടറി ശക്‌തികാന്ത ദാസ്, വീടുകളിൽ കൂട്ടിവെച്ചിരിക്കുന്ന പണം ബാങ്കുകളിലെത്തിച്, കുറഞ്ഞ പലിശ നിരക്കിൽ സാധാരണക്കാർക്ക് ലോണായി നൽകാൻ സാധിക്കുമെന്നും, ഇത് നോട്ട് നിരോധനത്തിന്റെ നേട്ടമാണെന്നും അവകാശം മുഴക്കി.

2016 നവംബർ എട്ടിന് നടത്തിയ ഒരൊറ്റ നീക്കത്തിൽ തീവ്രവാദം, മയക്കുമരുന്ന് മാഫിയ, മനുഷ്യക്കടത്തു സംഘങ്ങൾ എന്നിവരുടെ ലോകം നശിപ്പിച്ചുവെന്ന്, പിന്നീട് ഡെറാഡൂണ്ണിൽ ബിജെപി നടത്തിയ റാലിയിൽ പ്രസംഗിച്ച പ്രധാനമന്ത്രി, മാവോയിസ്റ്റുകളും മറ്റു തീവ്രവാദ സംഘടനകളും നടത്തിയിരുന്ന പണമിടപാടുകൾ നോട്ട് നിരോധനംകൊണ്ട് ഇല്ലാതാക്കിയെന്ന് രണ്ട് ദിവസത്തിന് ശേഷം, ഒരു ടീവി ചാനലിന് നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടു. നോട്ട് നിരോധനവും പുതിയ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളും രാജ്യത്തിനും അതിന്റെ സാമ്പത്തവ്യവസ്ഥക്കും കാര്യമായ ഉത്തേജനം നൽകുമെന്നും ഇതേ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. എന്നാൽ എന്ത് തിരഞ്ഞെടുപ്പ് പരിഷ്കാരമാണ് നടത്തിയതെന്ന് ഒരു വിവരവും ഇതുവരെ പുറത്തു വിട്ടിട്ടില്ല. 

2017 ഫെബ്രുവരിയിൽ, അന്നത്തെ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്‌റ്റിലി, നോട്ട് നിരോധനം രാജ്യത്തിന്റെ ജിഡിപിയെ വളർത്തുന്ന ഒരു ശക്തമായ നടപടി ആണെന്നും, രാജ്യത്തെ പൊതുസമ്പത്തിന്റെ വിശ്വസ്തരായ സംരക്ഷകരാണ് ഇപ്പോൾ കേന്ദ്രസർക്കാരെന്നും അവകാശപെട്ടു. ഇവിടുത്തെ ജനങ്ങൾക്ക് നോട്ട് നിരോധനം എന്തിനായിരുന്നു എന്ന് ഇപ്പോഴും കൃത്യമായി മനസിലായിട്ടില്ല, ഇതിനെ പറ്റി ഒരുപാട് ഊഹാപോഹങ്ങൾ സമൂഹത്തിൽ പ്രചരിക്കുന്നുണ്ടെന്നും ഇത് മാറ്റണമെന്നും ആ​ഹ്വാനിച്ച് അരുൺ ജെയ്‌റ്റിലി പത്രസമ്മേളനം നടത്തിയിരുന്നു. 

നോട്ട് നിരോധനം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ അഭിസംഭോധനയ്ക്ക് നാല് മണിക്കൂർ മുൻപ് മാത്രം നടത്തിയ റിസർവ് ബാങ്ക് ബോർഡ് യോഗത്തിൽ, കള്ളപ്പണത്തിന്റെയും വ്യാജ നോട്ടുകളുടെയും ഉന്മൂലനം എന്ന ഉന്നം തള്ളിക്കളഞ്ഞ ആർബിഐ ബോർഡ് ചെയർമാന്മാർ, രാജ്യത്തെ ഭൂരിഭാഗം കള്ളപ്പണവും സ്വർണമായോ ഭൂസ്വതായോ ഇതിനോടകം തന്നെ മാറീട്ടുണ്ടെന്നും, ഈ നടപടി മൂലം ഇത്തരത്തിലുള്ള സ്വത്തുക്കൾക്ക് യാതൊരുവിധ പ്രത്യാഘാതങ്ങളും ഉണ്ടാകില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ, കൃത്യമായ പഠനങ്ങൾ നടത്താതെയും, ആർബിഐയുടെ മുന്നറിയിപ്പുകൾ വകവയ്ക്കാതെ നോട്ട് നിരോധനവുമായി മുന്നോട്ട് പോയ കേന്ദ്ര സർക്കാർ, രാജ്യത്തെ ജനങ്ങൾക്ക് ഒരിക്കലും കരകയറാത്ത സാമ്പത്തിക പ്രതിസന്ധി സമ്മാനിച്ചു. 

Eng­lish Summary;Central Gov­ern­men­t’s Chang­ing Claims on Demonetisation
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.