കേന്ദ്രത്തിന്റെ അവഗണനക്കെതിരെ കേരളം നടത്തുന്ന സമരം ചരിത്രത്തില്‍ സ്ഥാനം പിടിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരെ കേരളം രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം .സമരത്തിനായി എല്ലാവരും ഒറ്റക്കെട്ടായി എത്തിയിരിക്കുകയാണ്.
ഇത് കേരളത്തിന്റെ മാത്രം സമരമല്ലെന്നും, കേരളത്തോട് കേന്ദ്രം കാണിക്കുന്ന എല്ലാ മേഖലകളിലുമുള്ള അവഗണന നോക്കി നില്‍ക്കാന്‍ കഴിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. മോഡിസര്‍ക്കാര്‍ അധികാരം കൈക്കലാക്കാനുള്ള ശ്രമത്തില്‍ സാധാരണ ജനങ്ങളെ കേള്‍ക്കാന്‍ തയാറാകുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.ഈ സമരത്തിലൂടെ കേരളത്തിന്റെ ശബ്ദം ലോകം കേള്‍ക്കുകയും ഇന്ത്യ കാണുകയുമാണ്. പുത്തന്‍ കേരളത്തിന്റെ സൃഷ്ടിയിലൂടെ ഇന്ത്യ മുമ്പോട്ട് പോകും- ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രതിഷേധത്തിന് സാക്ഷിയാകുകയാണ് ജന്തര്‍മന്ദിര്‍. സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുമ്പോള്‍ കണ്ടില്ലെന്നോ കേട്ടില്ലെന്നോ നടിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് കഴിയില്ലെന്നും ഇങ്ങോട്ടടിച്ച അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഒരു സര്‍ക്കാരിന് കഴിയും എന്നുകൂടി തെളിയിക്കുകയാണ് ഇന്ന് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
English Summary:
central neglect; The world will hear Kerala’s voice, India will see: Binoy Vishwam
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.