27 July 2024, Saturday
KSFE Galaxy Chits Banner 2

പാര്‍ശ്വവല്‍കൃത വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍വകലാശാലകള്‍ അന്യമാകുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
July 18, 2023 10:16 pm

പൊതുപ്രവേശന പരീക്ഷ (കോമണ്‍ യുണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്-സിയുഇടി യുജി) പരീക്ഷയോടെ കേന്ദ്രസര്‍വകലാശാലകളിലേക്കുള്ള പാര്‍ശ്വവല്‍കൃത വിദ്യാര്‍ത്ഥികളുടെ പ്രവേശനം അന്യമാകുന്നു. കഴിഞ്ഞദിവസം ഫലം പ്രഖ്യാപിച്ച രണ്ടാം സിയുഇടിയില്‍ രജിസ്റ്റര്‍ ചെയ്ത നാലിലൊന്ന് വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതാന്‍ എത്തിയില്ലെന്നും റിപ്പോര്‍ട്ട്.

25 ശതമാനം പട്ടികജാതി വിദ്യാര്‍ത്ഥികളും, 50 ശതമാനം പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികളും പ്രവേശന പരീക്ഷയ്ക്കെത്തിയില്ലെന്നാണ് കണക്കുകള്‍. കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള ആദ്യ പ്രവേശന പരീക്ഷ നടത്തിയ ആദ്യവര്‍ഷം 25 ശതമാനം വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ ഹാജരാകാതിരുന്ന സ്ഥാനത്ത് ഈ വര്‍ഷം അതിന്റെ തോത് 40 ശതമാനമായി വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കഴിഞ്ഞ വര്‍ഷം ആദ്യമായി പ്രവേശന പരീക്ഷ കൊണ്ടുവന്ന നാളില്‍ത്തന്നെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് തന്നെ പുതിയ സമ്പ്രദായത്തോട് എതിര്‍പ്പ് ഉയര്‍ന്നിരുന്നു. പ്ലസ് ടു പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലുള്ള പ്രവേശനത്തിന് പകരം പരീക്ഷ നടത്തി വിദ്യാര്‍ത്ഥികളെ ബിരുദ പഠനത്തിന് തിരഞ്ഞടുക്കുന്ന രീതി അശാസ്ത്രീയമാണെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കേന്ദ്ര സര്‍വകലാശാല അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പാര്‍ശ്വവല്‍കൃത വിഭാഗം വിദ്യാര്‍ത്ഥികളുടെ അവസരം പ്രവേശന പരീക്ഷമൂലം തടസപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വിചക്ഷണന്‍മാരും വിദ്യാര്‍ത്ഥികളും ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 

ഇത്തരം ആശങ്ക ശരിവയ്ക്കുന്ന രീതീയിലാണ് ഇത്തവണ പ്രവേശന പരീക്ഷയുടെ ഫലം പുറത്ത് വന്നിരിക്കുന്നത്. 14,99,796 വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്ത ഈവര്‍ഷം 3,83,778 പേര്‍ പരീക്ഷയ്ക്കെത്തിയില്ലെന്ന് യുജിസി ചെയര്‍മാന്‍ എം ജെ കുമാര്‍ പറഞ്ഞു. ഇതില്‍ തന്നെ 35,484 പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളും, 52642 പട്ടിക വിഭാഗം വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Eng­lish Sum­ma­ry: Cen­tral uni­ver­si­ties alien­ate mar­gin­al­ized students

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.