ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി, പിഎസ്ജി, റയല്‍ മാഡ്രിഡ്, ലിവര്‍പൂള്‍ എന്നീ വമ്പന്‍മാര്‍ ഇന്ന് കളത്തിലിറങ്ങും. ഗ്രൂപ്പ് എയിലെ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ആര്‍പി ലെപ്സിഗിനെ നേരിടും. അഞ്ച് കളിയില്‍ നാല് ജയവും ഒരു തോല്‍വിയുമായി സിറ്റിയാണ് ഒന്നാമതുള്ളത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ക്ലബ്ബ് ബ്രൂഗിനെ പിഎസ്ജി നേരിടും. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് പിഎസ്ജിയുള്ളത്.
ഗ്രൂപ്പ് ഡിയില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനെ നേരിടും. നാല് ജയവും ഒരു തോല്‍വിയുമായി റയല്‍ തന്നെയാണ് ഗ്രൂപ്പില്‍ ഒന്നാമതുള്ളത്. റയലിന് 12 പോയിന്റുണ്ട്. രണ്ട് പോയിന്റ് വ്യത്യാസത്തില്‍ ഇന്റര്‍ റയലിന് തൊട്ടുതാഴെയാണ്.
ഗ്രൂപ്പ് ബിയില്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബ് ലിവര്‍പൂളും ഇറ്റാലിയന്‍ ക്ലബ്ബ് എ സി മിലാനും കൊമ്പ്കോര്‍ക്കും. അഞ്ചില്‍ അഞ്ച് കളിയും ജയിച്ച് ലിവര്‍പൂളാണ് ഒന്നാമത്. മറ്റു മൂന്ന് ടീമുകളായ പോര്‍ട്ടോ, എസി മിലാന്‍, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവര്‍ ഓരോ കളി മാത്രമാണ് ജയിച്ചിട്ടുള്ളത്. അത്‌ലറ്റിക്കോ മാഡ്രിഡും പോര്‍ട്ടോയും ഇന്ന് ഏറ്റുമുട്ടും.
english summary;champions league
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.