23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 12, 2024
September 9, 2024
August 10, 2024
July 24, 2024
July 23, 2024
July 17, 2024
July 6, 2024
July 6, 2024
May 26, 2024

മഹാത്മാഗാന്ധി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തില്‍ സംഘപരിവാറുകാരന്‍ ചാന്‍സിലര്‍ ; പ്രതിഷേധിച്ച് ഒമ്പത് ട്രസ്റ്റികള്‍ രാജിവെച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
October 21, 2022 10:23 am

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിന്റെ ചാന്‍സലറായി ഗവര്‍ണര്‍ ആചാര്യ ദേവ്രത്തിനെ നിയമിച്ചതിനെത്തുടര്‍ന്ന് ഒമ്പത് ട്രസ്റ്റികള്‍ രാജിവെച്ചു. പുതിയതായി നിയമിക്കപ്പെട്ട വൈസ് ചാന്‍സലര്‍ സംഘപരിവാറുകാരനും, ഗാന്ധിയന്‍ മൂല്യങ്ങള്‍ക്ക് എതിരായ വ്യക്തിയാണെന്നും ചൂണ്ടിക്കാണിച്ചാണ് ട്രസ്റ്റികളുടെ രാജി.

വിദ്യാപീഠത്തിന്റെ 68ാമത് ബിരുദധാന ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ട്രസ്റ്റികളുടെ രാജി. പുതിയ ചാന്‍സലറായുള്ള ദേവ്രത്തിന്റെ നിയമനം രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം തിടുക്കത്തിലുള്ളതാണെന്നും, വോട്ടെടുപ്പില്‍ കൃത്രിമം കാണിച്ചുകൊണ്ടാണെന്നും രാജിക്ക് ശേഷം സംയുക്ത പ്രസ്താവനയിലൂടെ ഒമ്പത് ട്രസ്റ്റികള്‍ വ്യക്തമാക്കി.പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ചാന്‍സലറോടുള്ള ഞങ്ങളുടെ താഴ്മയായ അഭ്യര്‍ത്ഥന: ചാന്‍സലര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് എങ്ങനെയായിരുന്നെന്ന് നിങ്ങള്‍ക്ക് അറിയാമായിരിക്കും. അത് സ്വയമേവയോ ട്രസ്റ്റി ബോര്‍ഡിന്റെ ഏകകണ്ഠമായ തീരുമാനമോ ആയിരുന്നില്ല.

കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തിലായിരുന്നു. ഗാന്ധിയുടെ മൂല്യങ്ങളോടും രീതികളോടും പ്രയോഗങ്ങളോടുമുള്ള തികഞ്ഞ അവഗണനയായിരുന്നു അത്. നിങ്ങളുടെ ആത്മാഭിമാനത്തിനും അന്തസ്സിനും കളങ്കം വരുത്തി അതെങ്ങനെ സ്വീകരിക്കാനാവുംരാജിവെച്ച് ട്രസ്റ്റികള്‍ പറഞ്ഞത്.ജനാധിപത്യ മൂല്യങ്ങളും നിങ്ങളുടെ സുതാര്യമായ സ്വയംഭരണാധികാരവും ഉയര്‍ത്തിപ്പിടിച്ച്, ചുമതലയേറ്റ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് പിന്മാറി മാതൃക കാണിക്കാന്‍ താങ്കള്‍ക്ക് അവസരമുണ്ടെന്നും’ ഗവര്‍ണറോട് പ്രസ്താവനയിലൂടെ ട്രസ്റ്റികള്‍ അഭ്യര്‍ത്ഥിച്ചു.ഇത്തരം നടപടികളിലൂടെ, വലുതും ചെറുതും, ശക്തവും ദുര്‍ബലവുമായ ഗാന്ധിയന്‍ സ്ഥാപനങ്ങളെ ഏറ്റെടുക്കാനും അതുവഴി ചരിത്രത്തെ മായ്ച്ചുകളയാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളേയും രാജിവെച്ച ട്രസ്റ്റികള്‍ പ്രസ്താവനയിലൂടെ വിമര്‍ശിച്ചു.

പ്രശസ്ത ഗാന്ധിയനും സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അസോസിയേഷന്‍ സ്ഥാപകയുമായ എലാബെന്‍ ഭട്ടിന്റെ പ്രായാധിക്യം മൂലമുള്ള രാജിയെത്തുടര്‍ന്നാണ് ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ്രത്തിന്റെ നിയമനം.എലാബെന്‍ ഭട്ടിന്റെ രാജിയെത്തുടര്‍ന്ന് സംസ്ഥാന ഗവര്‍ണറെ ചാന്‍സലാറായി നിയമിച്ചുകൊണ്ടുള്ള പ്രമേയം വിദ്യാപീഠം ട്രസ്റ്റ് പാസാക്കിയത്. എന്നാല്‍ രാജിവെച്ച ട്രസ്റ്റികള്‍ പ്രമേയത്തെ എതിര്‍ക്കുകയായിരുന്നു. ഭൂരിപക്ഷ ട്രസ്റ്റികളും നിയമനത്തെ അംഗീകരിച്ചതിനെത്തുടര്‍ന്ന് ആചാര്യ ദേവ്രത്ത് ഒക്ടോബര്‍ 11ന് ചാന്‍സലര്‍ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.ഗവര്‍ണറുടെ ചാന്‍സലറായുള്ള നിയമനത്തെ അംഗീകരിച്ച പ്രമേയത്തെത്തുടര്‍ന്ന്, സര്‍ക്കാരിന്റെ സമീപനത്തെ അപലപിച്ച ട്രസ്റ്റികള്‍, ഗ്രാന്റുകള്‍ തടഞ്ഞുവെക്കുമെന്നും വിദ്യാപീഠത്തിന്റെ ഡീംഡ് യൂണിവേഴ്സിറ്റി പദവി പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയതായും അഭിപ്രായപ്പെട്ടു.

നര്‍സിഹ്ഭായ് ഹാതില, ഡോ. സുദര്‍ശന്‍ അയ്യങ്കാര്‍, ഡോ. അനാമിക് ഷാ, മന്ദബെന്‍ പരീഖ്, ഉത്തംഭായ് പര്‍മര്‍, ചൈതന്യ ഭട്ട്, നീതാബെന്‍ ഹാര്‍ദികര്‍, മൈക്കല്‍ മസ്ഗോങ്കര്‍, കപില്‍ ഷാ എന്നിവരാണ് ട്രസ്റ്റി ബോര്‍ഡിലെ രാജിവെച്ച ഒമ്പത് അംഗങ്ങള്‍അഹമ്മദാബാദില്‍ 102 വര്‍ഷം മുമ്പ് സ്ഥാപിതമായ ഗുജറാത്ത് വിദ്യാപീഠം 24 അംഗങ്ങളടങ്ങിയ ട്രസ്റ്റി ബോര്‍ഡാണ് ഭരിക്കുന്നത്. ഗാന്ധിയന്‍ മൂല്യങ്ങളുടെയും, ചിന്തകളുടെയും അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയ പാഠ്യപദ്ധതിയുള്ള സ്വയംഭരണാധികാര യൂണിവേഴ്‌സിറ്റിയാണ് ഗുജറാത്ത് വിദ്യാപീഠം.

Eng­lish Summary:
Chan­cel­lor of the Sangh Pari­var at the Gujarat Vidyapeeth found­ed by Mahat­ma Gand­hi; Nine trustees resigned in protest

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.