26 June 2024, Wednesday
KSFE Galaxy Chits

Related news

June 14, 2024
June 9, 2024
June 9, 2024
May 18, 2024
May 12, 2024
May 10, 2024
May 10, 2024
May 9, 2024
May 6, 2024
April 17, 2024

ചണ്ഡീഗഡ് വിമാനത്താവളത്തില്‍ നിന്നും മാർച്ച് 27 മുതൽ ചെന്നൈ, ഇൻഡോറ് എന്നിവടങ്ങളിലേക്ക് നേരിട്ട് വിമാന സർവീസ്

Janayugom Webdesk
ചണ്ഡീഗഢ്
March 22, 2022 12:12 pm

ചണ്ഡീഗഢ് അന്താരാഷ്ട്ര എയർപോർട്ടില്‍ നിന്നും മാർച്ച് 27 മുതൽ ഇൻഡോറിലേക്കും ചെന്നൈയിലേക്കും നേരിട്ട് വിമാന സർവീസ് ആരംഭിക്കും. കോവിഡ് കേസുകളുടെ വർധനവ് മൂലം താൽക്കാലികമായി നിർത്തിവച്ച ദുബായ് വിമാനവും മാർച്ച് 27 മുതൽ പുനരാരംഭിക്കും. ഷെഡ്യൂൾ ചെയ്ത വാണിജ്യ അന്താരാഷ്ട്ര പാസഞ്ചർ സർവീസുകളും പുനരാരംഭിക്കും.

എയർ ഇന്ത്യ എക്‌സ്പ്രസ് ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഷാർജയിലേക്ക് അന്താരാഷ്ട്ര വിമാനം സർവീസ് നടത്തും. ഡൽഹിയിലേക്കു 12ഉം മുംബൈയിലേക്ക് 10ഉം ഉൾപ്പെടെ വിമാനങ്ങളുടെ എണ്ണം 40ൽ നിന്ന് 60 ആക്കി ഉയർത്തിയതായി എയർപോർട്ട് അധികൃതർ അറിയിച്ചു. വിമാന സര്‍വീസുമായി ബന്ധപ്പെട്ട മറ്റ് വിശദമായ വിവരങ്ങള്‍ കുറച്ച് ദിവസത്തിനുള്ളിൽ പുറത്തിറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

eng­lish sum­ma­ry; Chandi­garh air­port to start flight ser­vices direct­ly to Indore, Chen­nai from March 27

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.