യുപിഐ ഇടപാടുകള്‍ക്ക് നിരക്ക് ഈടാക്കുമെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇടപാടുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്നാണ് കേന്ദ്ര ധനമന്ത്രാലയം വിഷയത്തില്‍ പ്രതികരിച്ചത്. ചെലവ് വീണ്ടെടുക്കുന്നതിനുള്ള യുപിഐ സേവന ദാതാക്കളുടെ ആശങ്കകൾ മറ്റ് മാർഗങ്ങളിലൂടെ പരിഹരിക്കേണ്ടതുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. യുപിഐ എന്നത് പൊതുജനങ്ങള്‍ക്ക് വലിയ സൗകര്യവും സമ്പദ്‌വ്യവസ്ഥയ്ക്ക് ഉല്പാദനക്ഷമതയും നൽകുന്ന ഡിജിറ്റൽ ഇടപാട് രീതിയാണെന്നും ഇത്തരം സംവിധാനങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ എല്ലായിപ്പോഴും സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രാലയം പറഞ്ഞു.
എല്ലാ യുപിഐ ഇടപാടുകള്‍ക്കും ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിനും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് നീക്കം നടത്തുന്നതായി കഴിഞ്ഞദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ഐഎംപിഎസ് സംവിധാനത്തിന് സമാനമാണ് യുപിഐ ഇടപാടുകളെന്നാണ് ആര്‍ബിഐയുടെ വിശദീകരണം. ഇക്കാരണത്താല്‍ അയയ്ക്കുന്ന തുകയ്ക്കനുസരിച്ച് സര്‍വീസ് ചാര്‍ജ് നിശ്ചയിക്കണമെന്ന് ആര്‍ബിഐ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തിലൊരു നീക്കത്തിന് തയാറല്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.
English Summary: Charges for UPI transactions: Not under consideration by the Centre
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.