23 December 2024, Monday
KSFE Galaxy Chits Banner 2

Related news

May 9, 2024
January 20, 2024
December 6, 2023
June 11, 2023
June 2, 2023
March 15, 2023
March 2, 2023
February 10, 2023
December 2, 2022
October 19, 2022

കായല്‍ കയ്യേറിയ സംഭവം: ജയസൂര്യക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

Janayugom Webdesk
കൊച്ചി
October 19, 2022 12:31 pm

എറണാകുളം ചിലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മ്മാണം നടത്തിയ കേസിൽ നടന്‍ ജയസൂര്യക്കതിരെ വിജിലന്‍സ് കുറ്റപത്രം സമർപ്പിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജയസൂര്യയും കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥരായിരുന്നവരും ഉൾപ്പെടെ നാലു പേര്‍ക്കെതിരെയാണ് കുറ്റപത്രം.

അന്വേഷണം ആരംഭിച്ച് ആറ് വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് പരാതിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബു കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് അന്വേഷണസംഘം കുറ്റപത്രം നല്‍കിയത്.

3.7 സെന്റ് സ്ഥലം ജയസൂര്യ കയ്യേറി എന്നും ഇതിന് കൊച്ചി കോർപറേഷൻ അധികൃതർ സഹായം നൽകി എന്നുമാണ് പരാതി. നടന്റെ കടവന്ത്രയിലെ വീടിന് സമീപം നിർമിച്ച ബോട്ട് ജെട്ടിയും ചുറ്റുമതിലുമാണ് കയ്യേറിയിട്ടുള്ളത്.

Eng­lish Sum­ma­ry: Chargesheet filed against Jayasurya
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.